നഗരഭൂമി, താനേറെ ഇഷ്ടപ്പെടുന്ന ഭൂമി. ജെനറ്റിന് സന്തോഷം തോന്നി.
ഗ്രാമത്തിൽ വളർന്ന ജെനറ്റ് നഗരത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്നെ വിവാഹം കഴിക്കുന്നയാൾ നഗരത്തിൽ നിന്നുള്ളയാളാകണമെന്നവൾ ആഗ്രഹിച്ചു. സ്വപ്നം കഴെയ്യത്തും ദൂരത്തെത്തിയിരിക്കുന്നു.
വണ്ടി കൊച്ചിയിലെത്തി.
ശ്രീകാന്ത് തന്റെ ഫോട്ടോ ഷട്ടിനായി മോഡലുകളെ താമസിപ്പിക്കുന്ന വിമൻസ് ഹോസ്റ്റലിനുമുന്നിൽ വണ്ടി നിറുത്തി.
‘ജെനറ്റ് ഇറങ്ങിക്കൊള്ളു–ശ്രീകാന്ത് പറഞ്ഞു.
പുറത്തിറങ്ങുമ്പോൾ ജെനറ്റിന്റെ മുഖത്ത് നല്ല സംഭ്രമമുണ്ടായിരുന്നു.
‘ പേടിക്കേണ്ട. ഈ ഹോസ്റ്റൽ സുരക്ഷിതമാണ്. ഇവിടെയുള്ളവരെല്ലാം സ്ത്രീകളാ. ഈ നഗരത്തിൽ ജോലി നോക്കുന്നവർ’- ജെനറ്റിന്റെ പരിഭ്രമം മനസ്സിലാക്കി ശ്രീകാന്ത് പറഞ്ഞു.
ഹോസ്റ്റലിലേയ്ക്ക് നടക്കുമ്പോൾ ഒരു കല്ലിൽ തട്ടിജെനറ്റ് വീഴാൻ പോയി. ശ്രീകാന്ത് പെട്ടെന്നവളെ താങ്ങി.
ശ്രീകാന്തിന്റെ കരുത്തിൽ അവൾ അത്ഭുതപ്പെട്ടു. കൃത്യമായി വ്യായാമം ചെയ്യുന്ന ശ്രീകാന്തിന്റെ ശരീരം ദൃഢതയുള്ളതും കരുത്തുള്ളതുമായിരുന്നു. കരുത്തനായ പുരുഷന്റെ പക്കലാണ് താനെത്തിയിരിക്കുന്നതെന്ന അഭിമാനം അവൾക്കുണ്ടായിരുന്നു.
കൊച്ചിയിലെത്തിയതിന്റെ മൂന്നാംനാളിലായിരുന്നു ഫോട്ടോഷ്ട്ട്.
‘ ഫോട്ടോഷ്ട്ട് ജെനറ്റിന്റെ ജോലിയുടെ ഭാഗമാണ്. പരിഭ്രമമോ ലജ്ജയോ പാടില്ല. ഒട്ടും സങ്കോചവും പാടില്ല.’
അവൾ തലയാട്ടി.
‘ ഇത് ധരിക്കു’
ശീകാന്ത് അവൾക്ക് ബിക്കിനി നൽകി.
അതെങ്ങനെ ധരിക്കണമെന്നവൾക്ക് അറിയില്ലായിരുന്നു.