‘മമ്മ ഇന്നലെ പറഞ്ഞ സാർ’ ജെനറ്റ് അകത്തേക്ക് നോക്കിവിളിച്ചു പറഞ്ഞു.
മെലിഞ്ഞ ഒരു സ്ത്രീ വീട്ടിൽ നിന്നും ഇറങ്ങിവന്നു. അവർക്ക് പിന്നാലെ നാലുകൂട്ടികൾ.
എല്ലാവരുടെയും മുഖം ശ്രീകാന്തിൽ പതിഞ്ഞു. അവർ വല്ലാത്ത പ്രതീക്ഷയിലാണെന്ന് അവരുടെ മുഖം വ്യക്തമാക്കി.
സാർ ഞങ്ങളുടെ ആകെ പ്രതീക്ഷ ഇവളുടെ സൗന്ദര്യമാ. ഇവളെ ഏതെങ്കിലും പണക്കാരൻ കെട്ടുമ്പോൾ ഞങ്ങളുടെ കുടുംബവും രക്ഷപ്പെടുമെന്നാണ് പ്രതീക്ഷ.’- ജെനറ്റിന്റെ മമ്മ കൂപ്പുകൈകളോടെ പറഞ്ഞു.
തീർച്ചയായും ഇവൾ രക്ഷപ്പെടും. ലോകമറിയപ്പെടുന്നവളാക്കും. ഇവരുടെ ചാരിത്ര്യം സുരക്ഷിതമായിരിക്കും. പേടിക്കേണ്ട’- ശ്രീകാന്ത് പറഞ്ഞപ്പോൾ ജെനറ്റിന്റെ മുഖം തെളിഞ്ഞു.
‘ മറ്റുന്നാൾ ഞാനിവിടുന്നുപോകും. എന്റെ കൂടെ കൊച്ചിയിലേയ്ക്ക് വരാൻ തയ്യാറാണോ?
‘സാർ പറയുന്നതെന്തും ഞങ്ങൾ അനുസരിക്കാം”- ജെനറ്റിന്റെ അമ്മ പറഞ്ഞു.
ശ്രീകാന്ത് പോക്കറ്റിൽ നിന്നും അഞ്ച് ആയിരം രൂപ നോട്ടുകൾ എടുത്ത് അവർക്ക് നൽകി. ‘കൊച്ചിയിൽ ഹോസ്റ്റലിലായിരിക്കും തങ്ങേണ്ടിവരുന്നത്. ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിക്കൊള്ളു’
അപ്പോഴേക്കും ജെനറ്റിന്റെ അനുജത്തി കട്ടൻചായയുമായെത്തി.
രാവിലത്തെ ഇടുക്കിത്തണുപ്പിൽ കട്ടൻചായ മൊത്തിക്കുടിച്ചപ്പോൾ വല്ലാത്ത സുഖം.
‘ഞാനിറങ്ങട്ടെ’-
ശ്രീകാന്ത്യാത്രപറഞ്ഞിറങ്ങുന്നത് പ്രതീക്ഷയോടെ ജെനറ്റ് നോക്കി നിന്നു.
ശ്രീകാന്തിന് കൊച്ചിയിലേയ്ക്ക് പോകാൻ സിനിമയുടെ നിർമ്മാതാവ് പ്രൊഡക്ഷനിൽ നിന്നും കാർ വിട്ടുകൊടൂത്തു. ശ്രീകാന്ത് കാറിന്റെ മൂന്നിലിരുന്നു. പിറകിലെ സീറ്റിൽ ജെനറ്റ്.
ഇടൂക്കി വിട്ട് കാർ നഗരത്തിലേക്ക് പ്രവേശിച്ചു.