അവളൊന്നു പിടഞ്ഞു.
പിന്നെ കുഞ്ഞിനരികിലേയ്ക്ക് പോയി..
മനസ്സിലൊരു വിങ്ങൽ
ഇങ്ങനെയും ചില ജന്മങ്ങൾ..
വികാരത്തിന് കടിഞ്ഞാണിട്ടിട്ട് പോയലോ..
എന്ന് ചിന്തിച്ചപ്പോൾ അവൾ സന്തൂറിന്റെ മണവുമായ് വന്നു.
അവളിലേയ്ക്ക് ഞാനലിഞ്ഞൂ.
ഒടുവിൽ..
ഞാൻ ഷർട്ടിടുംമ്പോൾ അവൾ ചോദിച്ചു..
“പേടിയൊക്കെ മാറിയില്ലെ..!
മദ്യപിച്ചിട്ടുണ്ടല്ലോ..?എന്നും കുടിക്കുമോ..?
ചെറുതായീ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“എന്റെ നഷ്ടങ്ങളുടെ ചങ്ങാതീയാണ് മദ്യം ”
എനിക്കു നിന്റെ മുഖമൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്..?”
“അതു വേണോ..?”
അവൾ തിരിച്ചു ചോദിച്ചു..
“ഞാനാദ്യമായി അറിഞ്ഞപെണ്ണല്ലെ അതാണ് “
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അവൾ അടുത്തിരുന്നൊരു വിളക്കിന് ജീവൻ നൽകി കൊണ്ട്..
“കണ്ടോളു… നിങ്ങളറിഞ്ഞ പെണ്ണ്..!”
അവളെ കണ്ടതും ഞാനൊന്നു വിറച്ചുവോ…
“രേവൂ നീ…..?”
എന്നെ തിരിച്ചറിഞ്ഞ പകപ്പിൽ അവൾ.
“ഉണ്ണീ….!”
ജീവനുതുല്യം സ്നേഹിച്ചവൾ..
അവളെ സ്വന്തമാക്കാൻ കഷ്ടപ്പെട്ട് തോറ്റുപോയ ദിനങ്ങൾ..
അവൾ മുഖം പൊത്തി കരയാൻ തുടങ്ങി..
ആദ്യമായി മോഹിച്ച പെണ്ണിനെ പുണർന്ന ഈ നശിച്ച രാത്രീ നിമിഷങ്ങളെ പഴിച്ചുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി..
“ഉണ്ണീ… “
അവൾ വിളിച്ചു. പക്ഷേ ഭർത്താവിന്റെ ചുമയിൽ അതലിഞ്ഞു പോയ്