അവള്‍ ഒന്നും മിണ്ടിയില്ല പേടിച്ചു വിറച്ചു നില്‍ക്കുകയാണ്,അതിന്‍റെ കൂടെ അവള്‍ കരയാനും തുടങ്ങി.അവള്‍ ഒന്നും മിണ്ടിയില്ല,അടുത്ത സെക്കന്റ് അവളുടെ കരണത്ത് അയാളുടെ കൈ പതിഞ്ഞു,ആ മുഖത്തു അടി കൊണ്ട പാട് ചുമന്നു കിടന്നു,എനിക്ക് അയാളെ തല്ലി കൊല്ലാന്‍ ഉള്ള ദേഷ്യം വന്നു,പിന്നെ ഏയഞ്ചല്‍ അച്ഛന് അവളെ തല്ലാന്‍ ഉള്ള അധികാരം ഉണ്ട് എന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ അടങ്ങി.അയാള്‍ പറഞ്ഞത് കേട്ടില്ലേ ആരാടി ഇവന്‍?,എന്ന് ചോദിച്ചു കൊണ്ട് വീണ്ടും അടിക്കാനായി കൈ ഓങ്ങി,ഞാന്‍ അയാളുടെ കയ്യില്‍ കയറി പിടിച്ചു കൊണ്ട് പറഞ്ഞു
“തൊട്ട് പോകരുത് അവളെ ഇനി,ഞാനും ഏയ്‌ഞ്ചലും തമ്മില്‍ പ്രണയത്തില,ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു,അത് ഇപ്പോള്‍ നിങ്ങള്‍ എതിര്‍ത്താലും ഇല്ലെങ്കിലും ഞങ്ങള്‍ വിവാഹം കഴിക്കും”.
ഏയ്‌ഞ്ചല്‍ അപ്പോഴും തല കുനിച്ചു നിന്നു കരയുകയായിരുന്നു എന്തോ കുറ്റം ചെയ്തതു പോലെ,അവളുടെ അമ്മ അവളെ തല്ലാന്‍ ആയി വന്നപ്പോള്‍ ഞാന്‍ മുന്‍പില്‍ കയറി നിന്നു അത് തടഞ്ഞു.
“എടി ഒരുംപെട്ടവളെ കുടുംബത്തിന്‍റെ പേര് നീ കളഞ്ഞു പുളിച്ചല്ലോ,നിന്നെ പഠിക്കാന്‍ വിട്ടത് ഇതിനാണോടി”?അവര്‍ കരഞ്ഞു കൊണ്ട് പറഞ്ഞു
ഏയഞ്ചലിന് പറയാന്‍ വാക്കുകള്‍ കിട്ടാതെ അവള്‍ നിന്നു കരയുക മാത്രം ആണ് ചെയ്യുന്നത്.
“ഇനി ഞങ്ങള്‍ക്ക് ഒരു മകളെ ഉള്ളു,ഞങ്ങളെ സംബന്ധിച്ചിടത്തോളം നീ ഇന്നു കൊണ്ട് മരിച്ചു,ഇനി ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു മകള്‍ ഇല്ല,ഞങ്ങള്‍ മരിച്ചാല്‍ പോലും നീ ഈ പടി ചവിട്ടി പോകരുത്”.എന്ന് അയാള്‍ അവളോട് പറഞ്ഞു.
അവള്‍ അയാളുടെ കാലില്‍ വീണു കരഞ്ഞു കൊണ്ട് പറഞ്ഞു
“അപ്പച്ചാ എന്നോട് ക്ഷമിക്കണം ഞാന്‍ ഇച്ചായനെ എന്‍റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു,എനിക്ക് ഇച്ചായനെ മറക്കാന്‍ കഴിയില്ല,ഇച്ചായനെ സ്നേഹിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചത പക്ഷെ എനിക്ക് കഴിഞ്ഞില്ല”. എനിക്ക് അത് കണ്ടപ്പോള്‍ നെഞ്ച് പൊട്ടി കീറുന്ന വേദന ഉണ്ടായി,എനിക്ക് വേണ്ടി അവള്‍ ഇത്രയും വേദന സഹിക്കുന്നത്,എന്നെ അവള്‍ അത്രയും സ്നേഹിക്കുന്നു