സ്നേഹിക്കുന്നു,എനിക്ക് വിഷമം തോന്നി ആ സുന്ദരമായ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോള്‍,അവള്‍ എന്‍റെ അടുത്ത് വന്നു എന്നെ അവിടെ കണ്ടതിനാല്‍ അവള്‍ക്ക് നല്ല പേടി ഉള്ളാതായി എനിക്ക് ആ മുഖത്ത് നിന്നും മനസ്സിലാക്കാന്‍ സാധിച്ചു,അവള്‍ എന്നോട് ചോദിച്ചു
“ഇച്ചായന്‍ എന്ത ഇവിടെ”?
“നിന്നെ ഒന്ന് കാണാതെ എനിക്ക് കോളേജില്‍ നില്‍ക്കാന്‍ എനിക്ക് മനസ്സ് വന്നില്ല അതാ ഇങ്ങു വന്നത്,കാവ്യാ പറഞ്ഞു നിനക്ക് തലവേദന ആണെന്ന് ഇപ്പോള്‍ എങ്ങനെ ഉണ്ട്”?ഞാന്‍ ചോദിച്ചു
“ഇപ്പോ കുഴപ്പമില്ല,ഇച്ചായന്‍ ഇവിടെ ഇപ്പോള്‍ വരണ്ടായിരുന്നു ആരെങ്കിലും കണ്ടാല്‍ അപ്പനോട് പറഞ്ഞു കൊടുക്കും”.അവള്‍ പേടിക്കുന്നതിന്‍റെ കാരണം പറഞ്ഞു.
“നിന്നെ ഒരു നോക്ക് കാണാതെ എനിക്ക് മനസമാധനമായിട്ടു ഇരിക്കാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ?,പിന്നെ ആരെങ്കിലും കാണും എന്നാ ഭയം ആണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നിന്‍റെ അച്ഛനും അമ്മയും ഇതു അറിയും,അതുകൊണ്ട് കുറച്ചു നേരത്തെ അറിയുന്നത നല്ലത്”.ഞാന്‍ അവളുടെ കവിളുകള്‍ കൈകുമ്പിളില്‍ ആക്കി ആ മനോഹരമായ മാന്‍പേട മിഴികളിലേക്കു നോക്കി ചോദിച്ചു,ആ കണ്ണുകളില്‍ എനിക്ക് എന്നോടുള്ള അവളുടെ പ്രണയം വ്യക്തമായി കാണാന്‍ സാധിച്ചു.ആ കണ്ണുകളില്‍ നനവ് പടരുന്നത് എനിക്ക് അറിയാന്‍ സാധിച്ചു,ഞാന്‍ അവളെ എന്‍റെ നെഞ്ചോട് ചേര്‍ത്തുകൊണ്ട് അവളുടെ ചെവിയില്‍ പറഞ്ഞു.
“നീ എന്‍റെ പെണ്ണ എന്‍റെ മാത്രം നിന്നെ ഒരാള്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ഞാന്‍ മാത്രം ആയിരിക്കും അത് നിന്‍റെ അച്ഛനും അമ്മയും എതിര്‍ത്താലും”.
അവള്‍ തലയുയാര്‍ത്തി എന്നെ നോക്കി,ആ കണ്ണുകള്‍ നിറഞ്ഞു തുളുംമ്പാറായിരുന്നു,ഞാന്‍ ആ നെറ്റിയില്‍ ഒരു ചുടു ചുമ്പനം നല്‍കി,അവളുടെ തലയില്‍ തലോടി കൊണ്ട് എന്‍റെ ദേഹത്തോട് അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.