പിന്നെ നീ വേണ്ടാത്തത് മനസ്സിലൊന്നും ചിന്തിക്കണ്ട നീ എന്താ ചിന്തിക്കുന്നതെന്ന് എനിക്കു മനസ്സിലാകും
മോളു കണ്ടെത്തുന്നതിനു മുമ്പ് അമ്മ തന്നെ ചെക്കനെ നോക്കിക്കോ എന്ന് വെറി പിടിച്ച ഞാൻ പറഞ്ഞു……
അതിനിടയിൽ അമ്മച്ചി കയറി ചോദിച്ചു എന്താടാ നിനക്ക് കല്യാണം ഒന്നും കഴിക്കണ്ടെ
അതിനു എനിക്കു ആ രു പെണ്ണു തരാനാ പിന്നെ എനിക്ക് വല്യ ആഗ്രഹം ഒന്നും ഇല്ല….. ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി
എന്താ നീ ആണെല്ലേ :എന്നു അമ്മച്ചി ചോദിച്ചതു കേട്ടു ആരതി പൊട്ടിച്ചിരിച്ചു…… എനിക്കു ദേശ്യവും സങ്കടവും വന്നു ..ആദ്യം അമ്മ പിന്നെ മോളുടെ പരിഹാസചിരി
അമ്മച്ചി മോളോടു ചോദിച്ചു നോക്കു ഞാൻ ആണാണൊ. എന്നു് നാവിൽ തികട്ടി വന്നതാ അപ്പോഴേക്കും ആന്റി പറഞ്ഞു നീ വല്ലാണ്ടു ചിന്തിക്കല്ലെ നീ ചിന്തിക്കുന്നതു് എന്താന് ഊഹിക്കാൻ ഞങ്ങൾക്ക് പറ്റും
എന്നാ നിങ്ങൾ ഊഹിച്ചോണ്ടിരുന്നോ
ഒക്കെ പോട്ടെ നിന്റെ കയ്യിൽ എത്ര രുപ ഇപ്പോ കാണും അമ്മച്ചി വിടാനുള്ള ഭാവമില്ല
ഒരു പത്തറുപതിനായിരം എന്തോ കാണും
ടാ ആറു മാസം മുൻപു് നിന്റെ അക്കൗണ്ടിൽ പതിമൂന്നര ലക്ഷം രൂപയോളം ഉണ്ടായിരുന്നല്ലോ …. എന്നു ചേച്ചി ചോദിച്ചു: ”
അതു ചേച്ചിക്കെങ്ങനെ അറിയാം
നീ എ ടി എമ്മിൽ നിന്നും പൈസ പിൻവലിച്ചതിന്റെ സ്ലിപ്പ് നിന്റെ പോക്കറ്റിൽ നിന്നും എനിക്കു കിട്ടി
അ …..’ അന്ന് അത്രേം ഉണ്ടായി ഇന്നതില്ല
നി രൂപ എന്തു ചെയ്തു |
അതു ഞാൻ നാലു അഗതിമന്ദിരങ്ങൾക്കായി വീതിച്ചു കൊടുത്തു
എന്തിന്
ഞാനും അവരെപ്പോലെ ഒരാൾ ആയതു കൊണ്ട്
നീ എന്താ ഉദ്ദേശിച്ചത്
എന്തു ഉദ്ദേശിക്കാൻ എനിക്ക് തന്തേം തള്ളേം ഇല്ല അത്ര തന്നെ ഒർമ്മ വെക്കുമ്പോൾ അനാഥാലയത്തിലാ പിന്നെ അവിടെ നിന്നു ചാടിപ്പോന്നു ആരുടെ മുന്നിലും കൈ നീട്ടാൻ മനസ്സ് അനുവദിച്ചില്ല അതു കൊണ്ട്കിട്ടിയ പണിയെല്ലാം എടുത്തു കിട്ടിയ പൈസ ഫിക്സഡായി നിക്ഷേപിച്ചു കാലാവധി കഴിഞ്ഞപ്പോൾ ‘തിരിച്ച് അക്കൗണ്ടിലിട്ടു ….. ഏതു നിമിശവും മരണം നമ്മളെ പിടികൂടും അതാലോചിച്ചപ്പോൾ പൈസ എടുത്തു വച്ചു കൊണ്ട് ഒരു കാര്യവും ഇല്ല. ബന്ധവും സ്വന്തവും ഇല്ലാത്തവർക്കെന്തിനാ പൈസ അതു കൊണ്ട് അങ്ങിനെ തോന്നി:…,
ഞങ്ങളാരും നിനക്കു ആശ്രയിക്കാൻ പറ്റിയവരായി തോന്നിയില്ലെ ഇതുവരെ.. നിനക്ക്
ഇന്നു കണ്ട നിങ്ങളെയല്ല നാളെ കാണുന്നത് ചോറു തിന്നുമ്പോളുള്ള അതേ സ്വഭാവമാണൊ കുറച്ചു മുൻപു് നിങ്ങളിൽ നിന്നും ഉണ്ടായത് …
അത് അവൻ എന്നെ കൊള്ളിച്ചാ പറഞ്ഞത് മറിയേ….. ആരതിയെ ഞാൻ കെട്ടിച്ചയച്ചോളാം മോനെ.. നീ അതിനു ഉത്സാഹം കാണിക്കണ്ട ഞങ്ങൾ ജാതി നോക്കിയിട്ടല്ല ജീവിച്ചത് അതുകൊണ്ടാ നീ നല്ല ജാതി പയ്യൻമാരെ കിട്ടും എന്നു പറഞപ്പോൾ ……