ഞാൻ ചോദിച്ചു അങ്ങിനെയെങ്കിൽ ഒരു കുട്ടീനെ ദത്തെടുത്തൂടെ
അതു ശരിയാവില്ല
മറിയ പ്രസവിക്കണം ശാസ്ത്രം വളർന്നല്ലൊ എത്ര കാശു ചിലവാക്കിയെങ്കിലും മറിയയെ കൊണ്ട് പ്രസവിപ്പിക്കും ജോസൂട്ടി ഒന്നു വന്നോട്ടെ ……അമ്മച്ചിയുടെ വാക്കുകൾ ദൃഡമായിരുന്നു
അമ്മച്ചി അന്നു മായേടൊപ്പം വന്ന കൂട്ടുകാരിക്കു പേരില്ലെ ?
ഞാൻ മായയെന്നു പറഞ്ഞപ്പോൾ ആന്റിയും ചേച്ചിയും മുഖാമുഖം ഒന്നു നോക്കി
അതല്ലെ ഈ ഇരിക്കുന്ന നിന്റെ ടീച്ചറാന്റി
സുമ ഇവിടെ വരുമ്പോൾ ഇവളുടെ കയ്യിൽ ആരതി ഉണ്ടായിരുന്നു ആദ്യം വാടകക്കായിരുന്നു താമസം പിന്നീട് ഈ വീട് ഇവളങ്ങു വാങ്ങി പറവൂരാ ഇവളുടെ സ്ഥലം ….. അപ്പോ മായേടെ വീടോ
പാലക്കാടാണ് അവളുടെ സ്ഥലം നല്ല ഉള്ളിടത്തുള്ള കുട്ടിയാ ഒരു വാഹനാപകടത്തിൽ ആ കുട്ടീടെ അച്ചനും അമ്മയും മരിച്ചു കല്യാണം കഴിഞ്ഞു പ്രസവിക്കാനാകുമ്പോൾ ഭർത്താവ്വ് മരിച്ചു പിന്നെ മാനസികനില തെറ്റി ആ കുട്ടിക്ക്. ഒരു ഭാഗ്യമില്ലാതെ ആയിപ്പോയി ആ കുട്ടിക്ക് .പിന്നീട് ആ കുട്ടി മരണത്തിനു കീഴടങ്ങി….. ഈ കഥ അമ്മച്ചി പറഞ്ഞു കഴിഞ്ഞപ്പോൾ ത്തന്റിയുടേയും ചേച്ചിയുടേയും കണ്ണിൽ നിന്നും കണ്ണീരു വന്നു…..
എനിക്കു മനസ്സിലായി രംഗം ശോകത്തിലേക്കാ. പോകുന്നത്
അയ്യേ രണ്ടു പേരും ഇരുന്നു കരയുകയാണോ….. ഒന്നുമില്ലെങ്കിലും എന്റെ മനസ്സിലെ ഉരുക്കു വനിതകളാ ആന്റിംചേച്ചിം ആ വിഗ്രഹം ഉടയാതിരിക്കണമെങ്കിൽ എന്റെ മുന്നിലെങ്കിലും കരയാതിരുന്നൂടെ
സത്യത്തിൽ നിങ്ങളാ എനിക്കു മുന്നോട്ടുള്ള ജീവിതത്തിൻ പ്രതിസന്ധികളിൽ തളരാത്ത എന്റെ ഹീറോകൾ
പെട്ടെന്ന് അവർ രണ്ടു പേരും എന്റെ അടുത്തുവന്നു എന്നെ കെട്ടിപ്പിടിച്ചു ഒമിച്ചു എന്റ മൂർദ്ദാ വിൽ ഉമ്മവച്ചു….. എനിക്കെന്തൊ ഒരു ജാള്യത അനുഭവപ്പെട്ടു.. ഞാൽ ഒന്നുപോയെ എന്നു പറഞ്ഞു ചാടി എഴുന്നേറ്റു എന്റെ പ്രവൃത്തി കണ്ട അവർ ചിരിച്ചു
ആ ചിരിയിൽ ആരതിയും അമ്മച്ചിയും പങ്കു കൊണ്ടു… …
ആരതിയുടെ ചിരി കണ്ടപ്പോൾ അവളോട് എന്തന്നില്ലാത്ത ഒരാകർഷണം തോന്നിപ്പോയി ,. എന്റെ മനസ്സു പറഞ്ഞു ചേച്ചീടെ ആന്റീടേം ജീവന്റെ തുടിപ്പാണ് ആരതി .അങ്ങിനെയൊന്നും ചിന്തിക്കാൻ പാടില്ല ഇവരോട് നന്ദികേട് കാണിക്കാൻ പാടില്ല …….
എടീ നിന്റെ പഠിപ്പു തീരാറായോ എന്ന് ആരതി യോട് അമ്മച്ചി ചോദിച്ചു…..
ഇനി രണ്ടു മാസം കൂടിയേ ഉള്ളൂ അമ്മച്ചീ പിന്നെസ്റ്റഡി ലീവാ പിന്നെ പരിക്ഷ കഴിഞ്ഞാൽ നല്ലൊരു ജോലി കിട്ടുന്നതുവരെ പ്രൈവറ്റ് സ്കുളിൽ ജോലി നോക്കണം
അപ്പോൾ ആന്റി പറഞ്ഞു അതു നടപ്പില്ല മോളെ കിട്ടുന്നെകിൽ നല്ല ജോലിയിൽ കയറണം പ്രൈവറ്റിലായാൽ ചിലപ്പോൾ അതങ്ങു പരിചയിച്ച് തുടർന്ന് കൊണ്ടു പോകും.…. തൽക്കാലം മോളുടെ ആ മോഹം അങ്ങു മാറ്റി വയ്ക്ക്…. പിന്നെ