മോനെ ബാബു നിനക്കറിയോ എന്നു പറഞ്ഞു അമ്മച്ചി എന്നോട് പഴം പുരാണത്തിന്റെ കെട്ടഴിക്കാൻ ഒരുങ്ങി
ഞാൻ ഭക്ഷണം കഴിച്ച് കഴിഞ്ഞു കൈ കഴുകി സോഫയിൽ വന്നിരുന്നു ഇതിനിടയിൽ ആരതി പാത്രങ്ങൾ എടുത്തു കൊണ്ടുപോയി കഴുകി വച്ചു ആന്റിയും ചേച്ചിയും കൈ കഴുകി സോഫയിൽ വന്നിരുന്നു …… ചേച്ചിയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു. ആരതി ചേച്ചിയുടെ അടുത്തുവന്നു ഇരുന്നു. അമ്മച്ചി തുടർന്നു
എന്റെ അച്ചായൻ പോയ ശേഷം ഇതുങ്ങളെ വളർത്താൽ വല്ലാതെ പാടുപെട്ടു മൂത്തവളായ ഇവളെ നഴ്സിംഗിനു ചേർത്തു ആറുമാസമായപ്പോഴേക്കും ഹോസ്റ്റൽ ഫീസ് അടക്കാനില്ലാതെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി ഇവളെ…… ഞാൻ ഇവളെ വിളിക്കാൻ പോയി….. ഇവളേയും കൂട്ടി മടങ്ങി വരുമ്പോൾ ഒരു മാലാഖയെ ഞങ്ങളു കണ്ടുമുട്ടി’ പേരു മായ ഞങ്ങളുടെ മുഖത്തെ വിഷമം കണ്ടിട്ടാകണം ആ കുട്ടി കര്യങ്ങൾ ആന്വേഷിച്ചു ഞാൻ ഉള്ളതങ്ങു പറഞ്ഞു അപ്പോൾ ഇവൾ എന്റെ തുടയിൽ പിച്ചുന്നുണ്ടായിരുന്നു. സങ്കടം സഹിക്കാതെയാ മോനെ പറഞ്ഞത് ആ കുട്ടി ഞങ്ങളുടെ വീടും നാടും ചോദിച്ചറിഞ്ഞു. ഞങ്ങൾ വിട്ടിലേക്കും മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് മായ കൂട്ടുകാരിയേയും കുട്ടി ഇവിടെ വന്നു .എന്നോടു പറഞ്ഞു മറിയയേ വിളിക്കാൻ….. ഞാൻ മറിയയേ വിളിച്ചു. മറിയയോട് റെഡിയായി വരാൻ പറഞ്ഞു എന്നിട്ട് എന്നെ നോക്കി പറഞ്ഞു അമ്മച്ചി വിഷമിക്കണ്ട ഞങ്ങൾ മറിയയേ കൊണ്ടുപോകുകയാ അമ്മച്ചി ആഗ്രഹിച്ച പോലെ നഴ്സ് മരിയയായി ഞാൻ അമ്മച്ചിക്കു തിരിച്ചു തരും അതവരെ ഞങ്ങളോടപ്പം ഇവൾ താമസിക്കും ….. ഞാൻ മനസ്സില്ലാ മനസ്സോടെ മറിയയെ അവൾക്കൊപ്പം അയച്ചു: മായ പറഞ്ഞ പോലെ മറിയ നഴ്സായി.…….. കുവൈത്തിൻ ഒരു ആശുപത്രിയിൽ നഴ്സായി ജോലി നോക്കി ഇതിനിടയിൽ താഴെയുള്ളവരെ ഒരു നിലക്കാക്കി കല്യാണം കഴിപ്പിക്കുകയും ചെയ്തു പിന്നെ അവിടെയും ഇവിടെയും ആയി കുറച്ചു വസ്തുക്കൾ മേടിച്ചു താഴെയുള്ളവരുടെ കല്യാണം കഴിഞ്ഞതിനു ശേഷം ആണു ഇവൾടെ കല്യാണം കഴിഞ്ഞത് .. അതും ഈ പറഞ്ഞ പോലെ താഴെയുള്ളവരെ ഒരു നിലക്കാക്കാൻ വേണ്ടി കല്യാണം കഴിക്കാൻ മറന്നു പോയ ജോസെന്ന ജോസൂട്ടിയുമായി ‘ ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികളൊന്നും ആയില്ല ….. ഞാൻ ഒരാൾ ഉള്ള തു കൊണ്ടാ രണ്ടുപേരുടേയും ബന്ധുക്കൾ എന്നു പറയുന്ന നന്ദിയില്ലാത്ത തെണ്ടികൾ ഇവരുമായി അകന്നു നിൽക്കുന്നത്…. അവർ അഗ്രഗണ്യൻ ന്മാരാ ഇവർക്ക് കൊച്ചുങ്ങൾ ഒന്നും ഇല്ലല്ലോ അപ്പോ ബാക്കിയുള്ള സ്വത്തുക്കൾ അവർക്കു പോന്നോളും എന്നവർക്കറിയാം ……