നുണക്കുഴി
എന്റെ ജീവിതത്തില ഇതുവരെയുള്ള ഓട്ടത്തിനിടയിൽ ഞാൻ വീണുപോയൊരു കുഴിയുണ്ട്…
നീ..പുഞ്ചിരിച്ചപ്പോൾ നിന്റെ പൂങ്കവിളിൽ വിരിഞ്ഞൊരാ.. നുണക്കുഴി…!
ഹായ് ഫ്രണ്ട്സ്, ഞാൻ ഒരു എഴുത്തുകാരിയല്ല. കഥകളെയും കവിതകളെയും ഇഷ്ടപെടുന്ന ഒരാളാണ്. കഥകളൊക്കെ ഇഷ്ടപെടുന്ന എനിക്ക്ഒരു കഥ എഴുതണമെന്ന് വല്ലാത്തൊരു ആഗ്രഹം, അങ്ങനെ ഞാനും എഴുതാൻ തീരുമാനിച്ചു ഒരു കഥ എന്റെ കഥ യിലെ കഥാപാത്രങ്ങക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി വല്ല ബന്ധം ഉണ്ടെങ്കിൽ അത് തികച്ചും സാങ്കൽപ്പികം മാത്രം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വട്ടപൂജ്യമായി പോയെന്നറിയാൻ വൈകുന്ന ഒരു കൂട്ടരുണ്ട് *Pravasikal*
കടം വീട്ടാനായി വീടുവിട്ടുപോയി തീരാത്ത കടങ്ങളുടെ നേതാവായി, പിന്നീട് നാട് മറന്നവരും ഇവരിലുണ്ട്
മാതാവിന്റെയും പിതാവിന്റെയും സ്നേഹവും ലാളനയും നേരിട്ട് കിട്ടാൻ ഭാഗ്യം ഇല്ലാത്തവരാ… എന്നിട്ടും അവരടിച്ച സ്പ്രേ യുടെ മണം നോക്കി നാട്ടുകാർ പറയും അവൻ ഭാഗ്യവാനാണെന്നും അവനെ പോലെ ആവണം എന്നും അവൻ ആഗ്രഹിച്ചത് പലതും കൊടുത്തത് മരുഭൂമിആണെങ്കിലും പിറന്ന മണ്ണിനോടുള്ള പ്രണയം കാത്തുസൂക്ഷിച്ചവർ പ്രവാസികൾ, ഉറ്റവരെയും ഉടയവരെയും പിറന്നമണ്ണിനേയും ഉപേക്ഷിച്ച് ഈ അറബ് നാട്ടിലേക്ക് പ്രതീക്ഷയുടെ ഒരു വലിയ ഭാണ്ഡം പേറി ചേക്കേറിയവർ,
#
തുരുമ്പ് പിടിച്ച ഈ ഇരുമ്പ് കട്ടിലിൽ എന്റെ തലയിണയെയും ചേർത്ത് പിടിച്ചു ഞാൻ പറയെട്ടെ ഞാനും ഒരു പ്രവാസിയാണ്
ഞാൻ വർക്ക് ചെയ്യുന്നത് ഒരു മെഡിസിൻ കമ്പനിയിലാണ് കമ്പനിയോട് ചേർന്നുതന്നെ ഒരു ചെറിയ ഫ്ലാറ്റിലാണ് താമസവും തരക്കേടില്ലാത്ത വർക്ക് ആണ് അൽഹംദുലില്ലാഹ് കുഴപ്പമില്ലാത്ത ശമ്പളവും ഉണ്ട് കമ്പനിയിൽ നിന്ന്