ദീക്കുട്ടി” ദേ….കുട്ടൂ….മിണ്ടാണ്ടിരിക്കണുണ്ടോ….എബിവെര്‍തെ സോപ്പിടുവാണ്”
കുട്ടു”അ…!നീ ഇതെന്തിനാടീ മുഖം വീര്‍പ്പിക്കുന്നേ….എബി എന്ത് കുന്തം വേണേലും പറഞ്ഞോട്ടെ….”
ദീക്കുട്ടി “….പൊട്ടന്‍….”
കുട്ടു ” പൊട്ടി”
ദീക്കുട്ടി ” അത് നിന്‍റെ കെട്ടിയോള്‍ ദേവു…”
കുട്ടു “ദേവൂനെ പ്പറഞ്ഞാല്‍ എന്‍റെ സ്വഭാവം മാറും”
ദീക്കുട്ടി “എന്നെപ്പറഞ്ഞാല്‍ എന്‍റേം സ്വഭാവം മാറും”
കുട്ടു” ഓക്കെ….കോമ്പര്‍മൈസ്”
ദീക്കുട്ടി” ഒരു ചിപ്സ് പാക്കറ്റിന് ഡീല്‍ ഓക്കേ…..”
കുട്ടു, മ്മ്…..എന്ന് ഇരുത്തി മൂളിയിട്ട് തിയേറ്ററിലെ തന്നെ ഷോപ്പില്‍ നിന്ന് ഒരു പാക്കറ്റ് വാങ്ങി ക്കൊടുത്തു.
അത് പൊട്ടിച്ചു രണ്ടെണ്ണം തിന്നു.മൂന്നാമത്തേത് വായില്‍ വെച്ചോണ്ട് അവള്‍ ചോദിച്ചു ” നിനക്ക് വേണ്ടേ….”
കുട്ടു അവളുടെ കയ്യിലെ പാക്കറ്റില്‍ നിന്ന് ഒരെണ്ണം എടുത്ത് തിന്നു.വീണ്ടും എടുത്തു.
അതും തിന്ന് ക്യൂവിലേക്ക് നോക്കിയിരിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
“ഇനി ശരിക്കും എബി പ്രേമത്തില്‍ വീണോ….”
കുട്ടു ” എനിക്കറിയില്ലേ….”
അവള്‍ ഫോണെടുത്ത് എബിക്ക് വിളിച്ചു.ക്യൂവില്‍ നില്‍ക്കുന്ന പെണ്ണിന്‍റെ വശത്ത് നിന്നിരുന്ന അവന്‍ ഫോണെടുക്കുന്നത് ദീക്കുട്ടിക്ക് കാണാം. ഫോണ്‍ എടുത്ത് എബി ചോദിച്ചു
” എന്താ ദീക്കുട്ടീ…”
“അവിടെ നിന്ന് ചിണുങ്ങാതെ ഇങ്ങോട്ട് വാടാ….ടിക്കറ്റ് വാങ്ങിയിട്ട് തന്നോളും”
എബി ചിരിച്ചുകൊണ്ട് തിരിഞ്ഞ് നോക്കി.അകലെ ബെഞ്ചിലിരിക്കുന്ന ദീക്ഷിതക്ക് കൈ കാണിച്ചു.അവള്‍ തിരിച്ചും.എന്നിട്ട് ഫോണിലൂടെ ” ഇവിടെ വാടാ” എന്ന് ഒരു ചൂടന്‍ സ്വരത്തില്‍ പറഞ്ഞു.
എബി” ഇപ്പൊ വരാന്‍ പറ്റൂലെടീ…ഇത്ര നേരം കഷ്ടപ്പെട്ടു വളച്ചതാ….അതാ..”
ദീക്കുട്ടി ” ആ….ഇനി നീ ഇങ്ങോട്ട് വിളിക്കാന്‍ വന്നേര്…” അതും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
കുട്ടു” ഇപ്പൊ എന്തായീ….”
ദീക്കുട്ടി” കുറേ വട്ടന്മാര്‍…”