ഞായറായ്ച ഉപ്പയും ഉമ്മയും എനിക്ക് ഒരു പെണ്ണ് കാണാൻപോയി… അവർക് പെണ്ണിനെ ഇഷ്ടായി… എനിക്ക് കാണാൻ വേണ്ടി വീഡിയോ കാൾ ചെയ്തു… എല്ലാവരുടേം മുമ്പിൽ വെച്ചുതന്നെ ഞാനാ കുട്ടിയെ പരിചയപ്പെട്ടു…. പേര് അമാന ജാസ്മിൻ… പഠിക്കുന്നത് ഷാനുവിന്റെ കോളേജിൽ… അതെ ഇയർ… പിന്നെ കൂടുതലൊന്നും ഞാൻ ചോദിക്കാൻ പോയില്ല…. എന്നോട് ഉപ്പ ഓക്കേ ആണോന്ന് ചോദിച്ചു… നിങ്ങൾക്കിഷ്ടപ്പെട്ടെങ്കിൽ എനിക്ക് ഓക്കേ ആണെന്ന് ഞാനും പറഞ്ഞു…
എന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടായി… എല്ലാർക്കും എന്നെയും ഇഷ്ടായിരുന്നു…
അന്ന് രാത്രി എനിക്കൊരു മിസ് കാൾ വന്നു…. നാട്ടിൽ നിന്നാണ്. ആദ്യം ഞാൻ തിരിച്ചുവിളിച്ചില്ല.. പിന്നെയും മിസ് വന്നപ്പോ തിരിച്ചുവിളിച്ചു….
ഹലോ ആരാ….
“ഹലോ…. ഞാൻ…… അമാനയാണ്…. ഇന്നിക്ക പെണ്ണുകണ്ടില്ലേ… ആ ആളാ… “
ആ…… നീ…..
എന്തിനാ വിളിക്കുന്നത്…
“അത് ഞാൻ വെറുതെ…. അല്ല ഇക്കാ.. നിങ്ങള് ഷെഹിന്റെ ഇക്കയല്ലേ… “
ആ അതെ… അവനെ അറിയുമോ…
“അറിയാതെ പിന്നെ…. ഞങ്ങളൊരുമിച് 10, വരെ പഠിച്ചതാ…. അവൻ സയൻസെടുത്തോണ്ട് പ്ലസ് വണ്ണിന് വേറെയായി…. “