വേറെയൊരാന്നെതിനെ നോക്കിക്കോ എന്നൊക്കെ കമന്റടിച്ചതാ.. അനുഭവിക്കുമ്പോയെ യഥാർത്ഥ വിരഹത്തിന്റെ വേദന അറിയൂ…. എന്നിപ്പോ മനസ്സിലായി….
ഒരാഴ്ച കഴിഞ്ഞാ കടയിലൊക്കെ പോയിത്തുടങ്ങിയെ…. സൈതാലിക്കയെ കാണുമ്പോയൊക്കെ മനസ് കലങ്ങിമറിയും. ഷാനുവിനെ ഓർത്തു കരയാത്ത ഒരുദിവസംപോലും കടന്നുപോയില്ല….. ഉമ്മയോട് സങ്കടം പറഞ് ഒരുപാട് കരഞ്ഞു…. ഉമ്മയുടെ സമദനിപ്പിക്കലിലൊന്നും മനസ് നേരെയായില്ല…. നൊമ്പരങ്ങൾ അനുഭവിക്കാത്ത എനിക്ക് ഇത് വല്ലാത്തൊരു മാറ്റമാണ് തന്നത്… ആക്റ്റീവ് ആയി നടന്നിരുന്ന ഞാൻ ആരോടും മിണ്ടാതെയായി.. ഷോപ്പും റൂമും മാത്രമായി ഒതുങ്ങി…
ഒരുമാസത്തിനു ശേഷം എല്ലാം എന്നെ ഏല്പിച്ച് ഉപ്പ നാട്ടിലേക് പോയി…. നാല് ഷോപ്പുകളിലും എത്തേണ്ടതിനാൽ പതിയെ പതിയെ എന്റെ ചിന്ത ബിസിനസ് കാര്യങ്ങളിൽ മാത്രമായി… ഷാനു ഉറങ്ങാൻ തനിച്ചു കിടക്കുമ്പോ മാത്രം വിരുന്നെത്തുന്ന അതിഥിയായി…
ഒരുദിവസം ഉപ്പയെന്നെ വിളിച്ചു ഉമ്മയും കൂടെയുണ്ട്… സംസാരത്തിനിടയിൽ എന്റെ കല്യാണക്കാര്യം പറഞ്ഞു… അവളുടെ കല്യാണത്തിന് മുന്ബെ എന്റെ മോന്റെ കല്യാണം നടത്തണം… എന്നായിരുന്നു ഉമ്മാന്റെ വാശി…. ഒരുപാട് എതിർത്തെങ്കിലും ഉമ്മയുടെ വാശിക്ക് മുമ്പിൽ തോൽക്കേണ്ടി വന്നു….
നാട്ടിൽ നിന്നും ഫ്രണ്ട്സ് വിളിച്ചുപറഞ്ഞപ്പോഴാണ് സീരിയസായിട്ട് എന്റെ കല്യാണം നോക്കുന്ന തിരക്കിലാണ് ഉപ്പ എന്നറിഞ്ഞത്. പിറ്റേന്ന് അർഷദ് വിളിച്ചു… ഷാനുവിനോടുള്ള പ്രണയം ആകെ അറിയുന്നത് അവനാണ്…. അവനോട് കാര്യങ്ങളെല്ലാം ഞാൻ തുറന്ന് പറഞ്ഞു… ഞാനവളെ കണ്ട് സംസാരിച്ചു നോക്കണോ എന്നവൻ ചോദിച്ചെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു…. എല്ലാരേം ധിക്കരിച്ചു ഞാൻ വിളിക്കുമ്പോ എന്റെകൂടെ ഒരിക്കലും അവളിറങ്ങി വരില്ല… അങ്ങിനെ ഒരു പെണ്ണല്ല എന്റെ ഷാനു… ആ നന്മ കണ്ടിട്ട് കൂടിയാ ഞാനവളെ സ്നേഹിച്ചത്… വീട്ടുകാര് നാട്ടുകാരുടെ മുമ്പിൽ തലയും തായ്തി നടക്കുന്ന സീൻ ഒരാകാൻപോലും എനിക്കുമാവില്ല…. വേണ്ടെടാ ഇനി കൂടുതൽ അവളെ വേദനിപ്പിക്കണ്ട… പടച്ചോൻ വിദിച്ചതൊക്കെ നടക്കട്ടെ…. എന്നൊക്കെ പറഞ്ഞവനെ സമദനിപ്പിച്ചു….