“ഉപ്പ വിളിച്ചിരുന്നു ഇന്നുതന്നെ അങ്ങോട്ട് പോരാനാണ് പറഞ്ഞത്…. നീ ഒന്ന് റെസ്റ്റെടുക്ക്…. പോകാനാവുമ്പോ ഞാൻ വിളിക്കാം… എന്നും പറഞ് സൈതാലിക്ക പോയി… സുബൈറിക്ക എന്റെ കൂടെത്തന്നെ നിന്നു…. തലേന്നത്തെ അനുഭവം കൊണ്ട് എന്നെ തനിച്ചാകാൻ അവർക്കു ധൈര്യം ഇല്ലാ….
നാട്ടിലേക്കുള്ള യാത്രക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സൈതാലിക്ക കൂടെ നാട്ടിലെക്കുണ്ടെന്ന് ഞാനറിഞ്ഞത്…. യാത്രയിലുടനീളം ഇക്കയെന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാനൊഴിഞ്ഞുമാറിക്കൊണ്ടിരുന്നു….. നാട്ടിലെത്തും വരെ അതുതുടർന്നു….
പ്ലൈനിറങ്ങിച്ചെന്ന് ഉപ്പയെ കണ്ടപ്പോ ആകെ പേടിച്ച മുഖമാണ്….. അർഷാദും എളേപ്പയും മാമന്മാരും ഒക്കെയുണ്ട്…. എന്റെ ക്ഷീണിച്ച മുഖം കണ്ടപ്പോ അതികമെന്നെ ചോദ്യം ചെയ്യാതെ കാറിലേക് കയറാൻ പറഞ്ഞു…. സംസാരിക്കാൻ കഴിയാതെ നാവിന് ആരോ വിലങ്ങിട്ട പോലെ….. വീട്ടിലെത്തിയപ്പോ ഉമ്മയുടെ വക കരച്ചിലും ബഹളവും… വീട് നിറയെ സ്ത്രീ ജനങ്ങൾ എന്നെക്കാണാൻ വന്നിട്ടുണ്ട്…. ഉമ്മയെ ആശ്വസിപ്പിച്ച് ആ പ്ലാസ്റ്ററിട്ട കാലും നോക്കി ഞാൻ കരഞ്ഞു….. ഇനിയുമെന്റെ ഉമ്മയെ വിഷമിപ്പിക്കാൻ നിന്നാൽ ശെരിയാവില്ല എന്നുതോന്നി മനസ്സിലുള്ള ഷാനുവിന്റെ നോവ് മാത്രം ഞാൻ പറഞ്ഞില്ല…..
കാഴ്ചക്കാരിൽ ഷാനുവിന്റെ കണ്ണുകളെ പ്രതീക്ഷയോടെ നോക്കിയെങ്കിലും കണ്ടില്ല…. ഫ്രഷ് ആയി ഫുഡ് കഴിച്ചു ഞാനുറങ്ങുമ്പോ സമയം പത്തുമണി ആയിട്ടുണ്ട്…..ക്ഷീണം കൊണ്ട് രണ്ടുമണിവരെ ഉറങ്ങി… എണീറ്റു നിസ്കരിച് ചോറുതിന്നുമ്പോ ഉമ്മയുടെ സാമീപ്യം കൊതിച്ചുപോയി…. കാലും നീട്ടി റൂമിലിരിക്കുന്ന ഉമ്മയുടെ അടുത്തേക് പോയിനോക്കിയപ്പോ കരയുന്ന ഉമ്മയെയാണ് കണ്ടത്… എന്റെ കുട്ടിക്ക് ചോറെടുത്തുതരാൻ ഉമ്മാക് വയ്യല്ലോ എന്നും പറഞ് എന്നെക്കണ്ടപ്പോ കരച്ചിലിന്റെ ശബ്ദമൊന്ന് കൂടി…..
ഉമ്മയെ ടേബിളിൽ കൊണ്ടിരുത്താൻ എടുക്കാൻ നില്കുമ്പോ ഉപ്പയും സഹായത്തിനെത്തി…. ഒരുമിച്ചുതന്നെ ഫുഡ് കഴിച്ചു….
ഒരാൾ എന്നെ കാണാൻ വന്ന് ആരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ചു…. ഇല്ലെന്ന് തലയാട്ടിയ എന്നോട് അമനയുടെ ഉപ്പയാണെന്ന് പറഞ്ഞു….