“”നിങ്ങൾക് ഇഷ്ടമുള്ള തീരുമാനമെടുത്തോളു…. ഷംനയും എനിക്ക് മോളെപ്പോലെയാ…. ആമി ഇവളെപ്പോലെയല്ല…. ലോകമറിയാത്ത കുട്ടിയാ… ഷംനക്ക് പക്ക്വതയുണ്ട്….ആമിക്ക് എല്ലാത്തിനും എന്നെ ആശ്രയിക്കണം…. നിങ്ങള്ടെ വീട്ടിലേക്കെന്നല്ല ആരുടെ വീട്ടിലേക്കായാലും ഷംനയെപ്പോലെ ഒരു മരുമകൾ വരാനാ എല്ലാരും ആഗ്രഹിക്കുള്ളൂ…. ആമിയെപ്പോലുള്ളവർ അവളുടെ സ്ഥാനത്തെത്താൻ മൂന്നോ നാലോ വര്ഷമെടുക്കും…..
ഞാൻ വീണ്ടും പറയുവാ തീരുമാനം നിങ്ങളുടേതാണ്…. എനിക്ക് എന്തു തീരുമാനിച്ചാലും സന്തോഷമേ ഒള്ളൂ…. ”
ഇത്രയൊക്കെ പറഞ്ഞിട്ടും നിന്റുപ്പ ഒന്ന് മൂളിയതല്ലാതെ എന്നോടൊന്നും പറഞ്ഞില്ല…പെങ്ങളുടെ മോന് പെണ്ണ് നോക്കുന്നത് സത്യം തന്നാട്ടോ… നിന്റുപ്പ സമ്മദിച്ചില്ലെങ്കിൽ അവനെക്കൊണ്ട്ഇവളെ ഞാൻ കെട്ടിക്കും…. ദിലു…. ഉപ്പയുടെ മനസ്സ് കരിങ്കല്ലോന്നുമല്ല എന്നാണെന്റെ കാഴ്ചപ്പാട്…. നിനക്കനുകൂലമായ മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം ല്ലേ….
പിന്നെ…. നിങ്ങളൊരു വല്യ സംഭവമാണല്ലോ…. ഇതിലെന്റപ്പ വീഴാതിരിക്കില്ല….അവളെ വേറെ കെട്ടിക്കാൻ ഒന്നും നില്കല്ലി…. എനിക്കുവേണം… തീരുമാനം എന്നെയും വിളിച്ചറിയിക്കനട്ടോ… എന്നും പറഞ് റാഹത്തോടെ സലാം പറഞ്ഞു ഞാൻ ഫോൺ വെച്ചു…….
തുടർന്നുള്ള മൂന്ന് ദിവസവും ഞാൻ സെക്കീറിക്കക്ക് വിളിച്ചു… നിന്റുപ്പ ഒന്നും പറഞ്ഞില്ലെന്നായിരുന്നു മറുപടി…. ഉപ്പയോട് ചോദിക്കാൻ വയ്യല്ലോ…. എല്ലാ ദിവസവും ഷാനു കോളേജ് വിട്ട് ഹോസ്പിറ്റലിൽ നിൽക്കും…. എല്ലാ കാര്യത്തിനും ഷാനു മതി.. ഉപ്പയെക്കൊണ്ട് ഒന്നും ചെയ്യിക്കില്ല…. എന്നൊക്കെ ഉമ്മ ഷാനുവിനെപ്പറ്റി പറഞ്ഞപ്പോ എന്റെ മനസും സ്വപ്നം കാണാൻ തുടങ്ങി… സെക്കീറിക്കയുടെ വാക്കുകളും ഷാനുവിന്റെ പെരുമാറ്റവും ഉപ്പയിൽ നല്ല മാറ്റമുണ്ടാക്കിയിരിക്കും…. ഞങ്ങളുടെ കല്ല്യാണം ഉപ്പതന്നെ മിന്നിട്ടിറങ്ങി നടത്തുമെന്നൊക്കെ സ്വപ്നം കണ്ടു നടന്നു …