എന്നാ അളിയൻ പറഞ്ഞത്… ചെക്കന് നല്ല ദീനുള്ള കുട്ടിയായാൽ മതി… ഞാനിവളെ ഒന്ന് പറഞ്ഞുനോക്കട്ടെ… എന്താ നിങ്ങള്ടെ അഭിപ്രായം… എന്നൊക്കെ നിന്റുപ്പയോട് ചോദിച്ചപ്പോ ഒന്നും മിണ്ടിയില്ല…. ഞാൻ പിന്നേം ചോദിച്ചു… അഭിപ്രായം ഒന്നും പറഞ്ഞില്ല….
അതിനു നിന്റുപ്പ പറഞ്ഞത്…
ആ അത്…. ഇപ്പൊ…. നടക്കുമോ…. ഇടുക്കിയിൽ നിന്നിവിടെ വന്ന് താമസിച്ചോരാ…. തറവാടും കുടുംബും ഒന്നും ഇല്ലാ… എന്നൊക്കെയാ…
“”അതൊന്നും പ്രശ്നല്ല്യ… മുസ്ലിംകളല്ലേ…. പിന്നെ നല്ല കുട്ടിയും…. . സൗന്ദര്യവും… അല്ലെങ്കിലും ഈ പാവപ്പെട്ടവരുടെ കല്യാണത്തിന് അഞ്ചും പാത്തും പവൻ കൊടുക്കുന്നതിനേക്കാൾ ഉത്തമം അവരെ കെട്ടുന്നതാ… ആളുകൾ ചിലപ്പോ ഉള്ളിൽ പറഞ് ചിരിച്ചാലും അള്ളാഹ് കൂടെയുണ്ടാകും… നമുക്ക് ദുനിയാവ് മാത്രം പോരല്ലോ… ആഖിറം കൂടി നോക്കണ്ടേ…. ചിലപ്പോ ഇതുകൊണ്ടെങ്കിലും അള്ളാഹ് തെറ്റുകൾ പൊറുത്ത് സ്വർഗം തന്നാലോ …. എനിക്ക് കെട്ടാൻ പ്രായായ മോൻ ഇല്ലാത്തോണ്ടാ… ഉണ്ടേൽ ഞാനാർക്കും വിട്ടുകൊടുക്കില്ലെന്നു ഷംനയെ… ”
ഞാനിങ്ങനെ പറഞ്ഞപ്പോ നിന്റുപ്പയുടെ മനസൊന്നിളകിയിട്ടുണ്ടാവും… അതോണ്ടാവും മൂപ്പരൊന്നും മിണ്ടാതെ ഒന്ന് മൂളുക മാത്രം ചെയ്തു…
ഞാൻ ഒന്നൂടെ പറഞ്ഞു ട്ടൊ….
അതുവരെ എല്ലാം മൂളിക്കേട്ട ഞാൻ ഇനിയും എന്താ പറഞ്ഞെ എന്ന് ചോദിച്ചു…..
“”നിങ്ങളിങ്ങനെ മിണ്ടാതിരിക്കുന്നതെന്താ…. ഒരഭിപ്രായം പറയി…. അല്ല ഇനി നിങ്ങൾക്കെന്തെങ്കിലും ആഗ്രഹമുണ്ടോ….. നിശ്ചയമുറപ്പിച്ചതൊന്നും കാര്യമാക്കണ്ട…. തൊറന്ന് പറഞ്ഞോളി….ഞാനിപ്പോ ഇവളെ കണ്ടപ്പോ ആലോചിക്കാതിരുന്നില്ല… ഇത്ര നല്ല കുട്ടിയെ വിട്ട് നിങ്ങളെന്തേ മോനിക്ക് എന്റെ മോളെ ചോദിച്ചു വന്നെന്ന്… ”
നിന്റുപ്പ എന്റെ കണ്ണിലേക്കു തുറിച്ചുനോക്കി….