“എന്റുപ്പനോട് ഒന്നും ഞാൻ മറച്ചുവെക്കാറില്ല…. ഒറ്റ മോളായൊണ്ട് തലയിൽ വെച്ചാ എന്നെ വളർത്തിയത്.. എന്റെ മുഖം വാടിയാൽ ഉപ്പ അറിയും…. ഞാൻ ഓരോന്ന് ആലോജിച് ടെൻഷനിലിരിക്കുമ്പോ ഉപ്പവന്ന് കാര്യം ചോദിച്ചപ്പോ ഞാനെല്ലാം പറഞ്ഞുപോയി…. ഡ്രാമയുടെ കാര്യവും പറഞ്ഞു…… ”
ഇത്രേ ഞാൻ കെട്ടൊള്ളു… പിന്നെയും വാ തോരാതെ അവള് പറയുന്നുണ്ട്…. തലയിൽ കൈവെച്ചു ഞാൻ ബെഡിലേക് വീണു… ഒന്നും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ…. എനിക്കവളുടെ ഉപ്പയെ പരിജയം പോലും ഇല്ലാ… അയാൾഎന്നെപ്പറ്റി എന്തുവിചാരിക്കും പടച്ചോനെ…. അമാനയോട് വിശ്വസിച്ചെല്ലാം പറഞ്ഞുപോയി…. ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. ഇനിയിപ്പോ എല്ലാരും അറിയും… ഉപ്പയും ഉമ്മയുമൊക്കെ അറിയുമ്പോ അവരുടെ മുമ്പിൽ നാണം കെട്ടുപോകും…. ചെ…. ഈ പെണ്ണുങ്ങളെ വിശ്വസിക്കരുതെന്ന് എല്ലാരും പറയുന്നതിന്റെ പൊരുൾ ഇപ്പോഴാ മനസ്സിലായത്…. രഹസ്യം സൂക്ഷിക്കാനറിയാത്ത സാദനം…. ഉമ്മകൊന്ന് വിളിക്കണമെന്നുണ്ട്… പക്ഷെ ഫോണെടുക്കാൻ പോലും കഴിയാതെ കൈ തളർന്നപോലെ തോന്നി…. നിർത്താതെ മെസേജ് ട്യൂൺ കേട്ടപ്പോ ഞാൻ സ്‌ക്രീനിലേക്കൊന്ന് ദയനീയമായി നോക്കി…. അമാനയാണ്… ഫോൺ എറിയാൻ ആണ് തോന്നിയത്…
വൈഫൈ ഓഫ് ആക്കി ഫോൺ ബെഡിലേക്കിട്ട് ഞാൻ കിടന്നു…
അർഷാദിനൊന്ന് വിളിച്ചു കാര്യം പറഞ്ഞാലോ…. ആരോടെങ്കിലും പറഞ്ഞാലേ കുറച്ചേലും ടെൻഷൻ കുറയുള്ളൂ…. ഫോണെടുത്തു നോക്കിയപ്പോ മെസേജ് ഒരുപാടുണ്ട്…. ഓഫ്‌ലൈനല്ലേ വായിച്ചുനോക്കാം എന്നുകരുതി….
“””” സോറി ദിലുക്ക…. ഞാൻ ഉപ്പ ചോദിച്ചപ്പോ പറഞ്ഞുപോയതാ… എന്റുപ്പ പറഞ്ഞതെന്താണെന്നറിയുവോ……… ഡ്രാമയുടെ ആവശ്യമൊന്നുമില്ല…. നിങ്ങളുടേം ഷാനൂന്റേം കല്ല്യാണം ഉപ്പ നടത്തുമെന്ന പറഞ്ഞെ…. നിങ്ങള്ടെ ഉപ്പയോട് ഒന്നും പറയേണ്ടെന്ന് ഞാൻഉപ്പാനോട് പറഞ്ഞു…. അതൊക്കെ ഞാൻ നോക്കിക്കോളാം…. നിങ്ങള്ടെ ഒരു കാര്യവും പറയാതെ തന്നെ കല്ല്യാണം നടത്താൻ ഞാനൊരു ഡ്രാമ കളിച്ചുനോക്കട്ടെ എന്നും പറഞ് നിങ്ങള്ടെ ഉമ്മയെ കാണാൻ പോയിരിക്കുകയാ….