ഫോൺ വെച്ചു ഞാനാലോചിച്ചിട്ട് എനിക്കൊരു ഐഡിയ കിട്ടുന്നില്ല….. നാളെ അര്ഷദ്എന്തെങ്കിലും ഒന്ന് പറയാതിരിക്കില്ല…. അതുവരെ കാത്തിരിക്കാം…..
അർഷാദിന്റെ ഫോണിനു വേണ്ടി ഞാൻ കാത്തിരുന്നു…
വാട്സപ്പിൽ അവനെ ഓർമിപ്പിച്ചു ശല്ല്യം ചെയ്തുകൊണ്ടേയിരുന്നു…. നീ ഒന്നടങ്ങ്… ഒരു ഐഡിയ കിട്ടിയിട്ടുണ്ട്…. എന്ന് മെസേജ് വന്നപ്പോ ഞാനുടനെ ഷോപ്പിൽ നിന്നിറങ്ങി അവനെ വിളിച്ചു…..
എന്താടാ…. ഒന്ന് വേഗം പറ….
“””എന്റെ ദിലു… നീ ഇങ്ങിനെ ടെൻഷനാകല്ലേ… നിന്റെ കല്യാണമുറപ്പിച്ച പെണ്ണില്ലേ അവള് കൂടെ നിൽകുവാണേൽ ഒരു ഡ്രാമ കളിച്ചുനോകാം…. “”
എന്തിനാ അവള്… നീ കാര്യം തെളിയിച്ചു പറ….
“”അതൊക്കെയുണ്ട്…. അവളില്ലാതെ നടക്കില്ല… നീ ആദ്യം അവളോട് ചോദിക്കണം… ”
ചോദിക്കാ… അതിനു നീ കാര്യം പറയണില്ലല്ലോ…
“പറയാം…. അതെ…. നിന്റെ കല്ല്യാണം ഇപ്പൊ മുടക്കിയാൽ നിന്റുപ്പ വേറെ പെണ്ണിനെ നോക്കും…. ഈ പെണ്ണിന് എല്ലാം അറിയുന്നൊണ്ട് കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കാം…. കല്ല്യാണം ഉറപ്പിച്ചോട്ടെ… അതാണ് നമുക്ക് നല്ലത്… കല്യാണ തലേന്ന് ആ പെണ്ണ് കല്യാണത്തിന് താല്പര്യമില്ലെന്ന് പറയണം…. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞതിനാൽ നിന്റുപ്പക്ക് ഒരൊറ്റ രാത്രികൊണ്ട് വേറെ പെണ്ണിനെ കിട്ടാൻ പ്രയാസമാകും… അപ്പൊ നിന്റെ ഷാനുവിനെ തന്ത്രപ്പൂർവം ഉപ്പക്ക് മുമ്പിൽ അവതരിപ്പിക്കണം…. മാരേജ് നടക്കുമെന്നാണ് എന്റെ ഒരു ഇത്… ബാക്കിയൊക്കെ ഡ്രാമയിലെ ആർട്ടിസ്റ്റുകളെ ആശ്രയിച്ചായിരിക്കും…’””