കണ്ണും കണ്ണും കഥകള്‍ കൈമാറാനും ഇന്ദ്രനും അഹല്യയും ജയനും സീമയും ആവാനും മൊത്തം കഥ അങ്ങാടിപ്പാട്ടാവാനും തുടങ്ങിയ നേരം കലാകാരന്‍ ഒരു പണി പറ്റിച്ചു. അഹല്യയെ പിടിച്ചു ഗൗതമ മഹര്‍ഷിയ്ക്ക് കല്യാണം കഴിച്ചു കൊടുത്തു. വയസ്സനായ മഹര്‍ഷി പുരാണങ്ങള്‍ വായിക്കുമ്പോള്‍ പേജ് മറയ്ക്കാന്‍ കൈ നനയ്ക്കാന്‍ വേണ്ടി മാത്രം അഹല്യയുടെ സാമഗ്രി ഉപയോഗിക്കുന്നു എന്നൊരു വാര്‍ത്ത ചുറ്റിലും പരന്നു. പതിവ്രതയായിരിയ്ക്കാന്‍ അഹല്യ പരമാവധി ശ്രമിച്ചു. എന്നാലും ചിലനേരം നേര്‍ത്ത വസ്ത്രങ്ങള്‍ ഉടുത്തു ആറ്റിലിറങ്ങി മുങ്ങിയ ശേഷം അറിയാത്തത് പോലെ ഗൌതമന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടും മറ്റും അദ്ദേഹത്തെ ഉത്തെജിതനാക്കാന്‍ അവള്‍ ശ്രമിച്ചു. അവള്‍ നാണം മറന്നു ചിലനേരം ലോകത്തില്‍ മറ്റേ പരിപാടി എന്നൊരു സംഭവം ഉണ്ട്. താനും ദൈവവും ഫിഫ്ടി ഫിഫ്ടി ആണ്. നമ്മള്‍ ചെയ്യേണ്ട പണി നമ്മള്‍ ചെയ്താലേ ചത്തു മണ്ണടിയും നേരം ക്രിയകള്‍ ചെയ്യാന്‍ അവകാശി കാണൂ. ക്രിയകള്‍ ചെയ്യാത്തവന് എല്ലാം കര്‍മ്മം എന്ന് പറഞ്ഞു കര്‍ത്താവിനോട് കേഴാനേ പറ്റൂ. വര്‍ത്തമാന കാലത്ത് വല്ലതും ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ തനി ഭൂതമാകും എന്നൊക്കെ പറഞ്ഞു നോക്കി. എന്നും ആദ്ദേഹം പറയും “പ്രിയേ ഇപ്പോള്‍ മുഹൂര്‍ത്തം ശെരിയല്ല”. വയാഗ്ര കണ്ടു പിടിക്കാനുള്ള മുഹൂര്‍ത്തം നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറത്താണ് എന്നദ്ദേഹം അന്നേ അറിഞ്ഞു എന്ന് തോന്നുന്നു. മനസ്സില്‍ ഒന്നാന്തരം ഭരണിപ്പാട്ട് രചിച്ചു സംഗീതം നല്‍കി ആലപിച്ചു അഹല്യ ഉറക്കത്തിലാവും.
അങ്ങിനെയിരിക്കെ ഒരു ദിനം ഗൗതമന്‍ ഊര് ചുറ്റി എങ്ങോ പോയ നേരം ഫാന്‍സി ഡ്രസ്സ് അണിഞ്ഞു ഇന്ദ്രന്‍ എത്തി. കണ്ടാല്‍ ശെരിയ്ക്കും ഗൌതമനെ പോലെ തന്നെ. ആദ്യം അഹല്യയും അത് ഗൗതമന്‍ തന്നെ എന്ന് കരുതി. പക്ഷെ തന്റെ ചേല കാറ്റില്‍ അല്പം നീങ്ങിയ സമയം ഫാന്‍സി ഗൗതമന്റെ ചേല ഒരു കൂടാരം ചേലില്‍ നില്‍ക്കുന്നത് കണ്ട അഹല്യയ്ക്ക് ആളെ വേഗം പിടികിട്ടി. എങ്കിലും അറിയാത്തത് പോലെ അഭിനയിച്ചു. പണി പാളിയോ എന്ന് സംശയിച്ച ഇന്ദ്രന്‍ മിമിക്രി കാണിച്ച് ഗൌതമന്റെ ശബ്ദത്തില്‍ മൊഴിഞ്ഞു
“പ്രിയേ ഇപ്പോള്‍ മുഹൂര്‍ത്തം അമൂര്‍ത്തമാണ്. ഒന്ന്‍ അമര്‍ത്താന്‍ പറ്റിയ സമയം തന്നെ”
ഉള്ളില്‍ ചിരിച്ചു കൊണ്ട് അഹല്യ മറുപടി നല്‍കി. “പക്ഷെ ഞാന്‍ പാഞ്ചാലി പറയാന്‍ പോവുന്ന സംഭവം കഴിഞ്ഞിട്ട് ഒരാഴ്ച്ച കഴിഞ്ഞതേയുള്ളൂ”