“എന്നോട് ക്ഷമിക്ക് ചേട്ടാ..എന്നോട് ക്ഷമിക്ക്..എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ പോയി..” ചേച്ചിയുടെ വിതുമ്പല്‍ കേട്ട ഞാന്‍ അസ്തപ്രജ്ഞനായി നിന്നു.
അടുത്തദിവസം രാവിലെതന്നെ ഞാന്‍ എന്റെ ജോലിസ്ഥലത്തുള്ള മുറിയിലേക്ക് താമസം മാറി. ഏട്ടനെ അഭിമുഖീകരിക്കാനുള്ള ശക്തിയോ ധൈര്യമോ എനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് ചേച്ചിയെ കാണാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടുമില്ല. എന്റെ പാവം ചേട്ടന്റെ നിസാഹായമായ വാക്കുകള്‍ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു..