നവ്യ പേടിച്ച് അവളെ നോക്കി പറഞ്ഞു
….. നീ പേടിക്കേണ്ട മോളെ…… പുള്ളി പറയുന്നത് അനുസരിച്ച് നിന്നാൽ മതി…. ഒരു കുഴപ്പവുമില്ല…. പിന്നെ പുള്ളി എത്തിയാൽ ഉടൻ നിന്നെ വിളിക്കും…. ഞാൻ നംബർ കൊടുത്തിട്ടുണ്ട്……
……. നീ വരില്ലേ കൂടെ?…..
…. അയ്യോടാ…… ഞാൻ എന്തിനാ വരുന്നത്? മോളങ് ചെന്നാൽ മതി…. പിന്നെ നാളെ കഴിഞ്ഞു എന്റെ കെട്ടിയവൻ വരികയലേടീ…… എന്നാൽ ശരി ഇറങ്ങാം….. ലേറ്റ് ആകുന്നു……
തിരിച്ചു പോകുന്ന വഴി നവ്യ ബാങ്കിൽ കയറി രാകേഷ് കൊടുത്ത മൂന്ന് ലക്ഷം രൂപ കൂടി എടുത്തു കൈയിൽ വച്ചു
പിറ്റേന്ന് രാവിലെ തന്നെ അവൾ കൃഷ്ണൻ മാമനെയും കൂട്ടി സ്കൂളിൽ ചെന്നു പൈസ അടച്ചു… ഒന്നര മാസത്തിനുള്ളിൽ ജോലിക്ക് കയറാം എന്ന് ഉറപ്പു കിട്ടി…. നവ്യക് ഒരുപാട് സന്തോഷം തോന്നി……
…… ഒടുവിൽ താൻ അത് നേടി…. തന്റെ സ്വപ്നം സത്യമാകുന്നു……
എന്നാൽ ദിവസം രണ്ടു കഴിഞ്ഞപ്പോൾ നവ്യയുടെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങി…. ഇനി ഏത് നിമിഷവും വിളി വരാം…. പേടിച്ചത് പോലെ തന്നെ മൂന്നാം ദിവസം രാത്രി കോൾ വന്നു
പരിചയം ഇല്ലാത്ത നംബർ കണ്ടപ്പോൾ തന്നെ നവ്യയുടെ നെഞ്ചിൽ തീ കത്താൻ തുടങ്ങി
…… ഹലോ നവ്യാ….. ടോണി ഹിയർ….ഹൗ ആർ യൂ?…..
….. ഹലോ ഐ ആം ഫൈൻ സർ…..
നവ്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
….. ഗുഡ്…. ഒക്കെ ഹണി ഞാൻ ഇപ്പോൾ എത്തിയതേ ഉള്ളൂ… മറ്റന്നാൾ രാവിലെ അതായത് ബുധനാഴ്ച നമ്മൾ മീറ്റ് ചെയ്യുന്നു….. ഒക്കെ?…..
നവ്യ ശബ്ദം നഷ്ടപ്പെട്ട പോലെ മിണ്ടാതെ നിന്നു
….. നവ്യാ….യൂ ദേർ?….. താൻ കേൾക്കുന്നില്ലേ?…..
…. ആഹ് ഉവ്വ് സർ…..
….പറയൂ…… Wednesday തനിക്ക് ഒക്കെ ആണോ?….. തന്റെ സൗകര്യം കൂടി നോക്കണം….. താൻ ഒക്കെ ആണെങ്കിൽ വീ വിൽ ഫിക്സ്…
നവ്യയുടെ തൊണ്ട വറ്റി വരണ്ടു….
….. നവ്യ കമോൺ…… എന്തെങ്കിലും പറയൂ…….. ടോണിയുടെ ശബ്ദം ഉയർന്നു
……. ഒക്കെ ആണു സർ ഞാൻ വരാം…
നവ്യ അറിയാതെ പറഞ്ഞു പോയി.
കളളിപൂച്ച 2
Posted by