നവ്യ ആകെ വിഷമ വൃത്തത്തിൽ ആയി ഒരു ടീച്ചർ ആവുക എന്നത് എത്രയോ കാലമായി കാണുന്ന സ്വപ്നമാണ് കൈ എത്തും ദൂരത്ത് ആ സ്വപ്നം ഉണ്ട് എത്തി പിടിക്കാൻ മൂന്ന് ലക്ഷം രൂപയുടെ കുറവും…..പല ചിന്തകളും അവളുടെ മനസ്സിലൂടെ പാഞ്ഞു പോയി….. എന്നാൽ പഴയത് പോലെ ഇനി വേണ്ട എന്ന് തന്നെ അവളുടെ മനസ് പറഞ്ഞു… അറിഞ്ഞു കൊണ്ട് വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നത് പാപമാണ്….വിനോദിനോട് കെഞ്ചി പറയാം ചിലപ്പോൾ ആ മനസ് മാറിയിട്ടുണ്ട് എങ്കിലോ?…..
….. എന്റെ നവ്യേ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ?….. എന്റെ കൈയിൽ മൂന്ന് ലക്ഷം രൂപയൊനും എടുക്കാൻ ഇല്ല….. വീണയുടെ കല്യാണം ഏതാണ്ട് ശരിയാവും അതിന് നീക്കി വച്ചകുറച്ചു പൈസയേ ഇപ്പോൾ എന്റെ കൈയിൽ ഉളളൂ….. പിന്നെ അങ്ങനെ നീ പൈസ ചിലവാക്കി ജോലി സമ്പാദിക്കുകയും വേണ്ട…..
ദേഷ്യത്തോടെ ഉള്ള വിനോദിന്റെ മറുപടി ഇതായിരുന്നു സങ്കടം കൊണ്ട് നവ്യയുടെ കണ്ണുകൾ നിറഞ്ഞു കിടക്കയിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു…… അനിയത്തിയുടെ ഇതുവരെ ശരി ആയിട്ടില്ലാത കല്യാണത്തിന് മാറ്റി വെക്കാൻ പൈസ ഉണ്ട് സ്വന്തം ഭാര്യയ്ക്ക് കൊടുക്കാൻ ഇല്ല….. കുറെ സമയം കിടന്നു കരഞ്ഞപ്പോൾ അവളുടെ മനസ് എന്തൊക്കെയോ തീരുമാനങ്ങൾ എടുക്കുകയായിരുന്നു….ഈ ജോലി എനിക്ക് വേണം ഇത് നഷ്ടപ്പെടുത്തിയാൽ ഇത്രയും കാലം പഠിച്ചതും ആഗ്രഹിച്ചതും എല്ലാം വെറുതെ ആകും….. നവ്യ ഫോൺ എടുത്തു പതുക്കെ ദിൽനയുടെ നംബർ ഡയൽ ചെയ്തു…..
……. എന്താണു പെണ്ണെ നീ എന്റെ കൂട്ടു വിട്ടോ….. കുറെ ആയിട്ട് ഒരു കോണ്ടാക്ററും ഇല്ലല്ലോ… ഞാൻ വിളിച്ചിട്ട് നീ ഫോൺ എടുത്തുമില്ല.ം..
…. ഹേയ് അങ്ങനെ ഒന്നും ഇല്ലെടീ കുറച്ചു ബിസി ആയിരുന്നു…..
….. പിന്നെ എന്തൊക്കെയോ വിശേഷങ്ങൾ…..
നവ്യ അൽപം മടിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു.
….. എടീ നിന്റെ കൈയിൽ കാണുമോ തൽക്കാലം എന്നെ ഒന്ന് സഹായികാൻ? …..
…… അയ്യോ മോളേ എന്റെ കൈയിൽ അത്രയൊന്നും തരാൻ ഇല്ല ം…. പിന്നെ കുറച്ചു എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു തന്നാലും എപ്പോഴാ തിരിച്ചു കൊടുക്കാൻ പറ്റുക എന്ന് നിനക്ക് പറയാനും പറ്റില്ലല്ലോ…….
നവ്യ ആകെ നിരാശയായി….
…….നീ പിന്നെ വേറെ ഒന്നും നോക്കിയിലേ നവ്യേ……
കളളിപൂച്ച 2
Posted by