മേരി അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു.”നിനക്ക് ഇത്ര പ്രശ്നം ആണെങ്കിൽ ഡിവോഴ്സിനെ കുറിച്ച് ആലോചിച്ചു കൂടേ.”
“സത്യം പറഞ്ഞാൽ ഞാനും അത് ആലോചിക്കാതെയില്ല.”
“ഉറങ്ങിക്കോ അമൃതേ.എല്ലാം ശരിയാകും”.അവളുടെ മുടിയിൽ വിരലോടിച്ചുകൊണ്ട് മേരി പറഞ്ഞു.”I love you കള്ള അച്ചായത്തീ”അവരുടെ ചുണ്ടുകൾ വീണ്ടും ഇണ ചേർന്നു. അമൃതയുടെ ചുണ്ടിനു കണ്ണുനീരിന്റെ ഉപ്പുരസം ആയിരുന്നു. 5 മിനിറ്റ് കൊണ്ട് അമൃത ഉറങ്ങി. അവളുടെ മുടി തലോടി ഉറക്കം വരാതെ മേരി കിടന്നു.ഇവൾ ഇത് തന്നോടു പറയുമായിരുന്നോ അലക്സ് വിളിച്ചില്ലായിരുന്നെങ്കിൽ?
ഒരിക്കലുമില്ല.തനിക്ക് ഇതിൽ പങ്കില്ല എന്നുപറഞ്ഞു മാറി നിൽക്കാൻ പറ്റില്ല ഒരിക്കലും.
എന്ത് വില കൊടുത്തും അമൃതയുടെ ലൈഫ് താൻ നേരെയാക്കും. ആ ലൈഫിൽ ശ്രീജിത്ത് ഉണ്ടാകുമെങ്കിൽ അങ്ങനെ ഇല്ലെങ്കിൽ അങ്ങനെ. “I love you too അമൃത”മേരി ആരോടെന്നില്ലാതെ പിറുപിറുത്തു.
Note:Kindly provide a link to part 1.