“ഉണ്ടെന്ന് വച്ചോളൂ. അവനിപ്പോ ഞാൻ മാത്രം പോരാ.സ്റ്റെപ്പിനി ഒക്കെ വേണം പോലും.”അമൃതയുടെ സ്വരത്തിൽ വിഷമം അല്ല ദേഷ്യമാണ് അവൾ കേട്ടത്.
“നിന്നെ ട്രൈ ചെയ്യാൻ നോക്കിയതല്ലേ അവൻ എൻറെ കൺവെട്ടത്ത് വച്ചു.അന്ന് നീ അവന്റെ ഭാഗം പറഞ്ഞിട്ടാ ഞാൻ ഒക്കെ ക്ഷമിച്ചത്.”മേരി ഒന്നും പറഞ്ഞില്ല.അമൃതയുടെ കൈകൾ അവളെ വരിഞ്ഞുമുറുക്കിയത് അവൾ അറിഞ്ഞു. കൈ തട്ടി മാറ്റിയാലോന്ന് അവൾക്കു തോന്നി. ഒരു വിധം അവൾ ആ തോന്നൽ കടിച്ചമർത്തി.
“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.വിഷമം കൊണ്ട് പറഞ്ഞുപോയതാ.അവൻ വല്ലാതെ മാറിപ്പോയെടീ.”
“നമ്മുടെ ഈ ബന്ധം കുഴപ്പമില്ല, ശ്രീജിത്തിന് ഒരു അഫയർ ഉണ്ടായാൽ ആകാശം ഇടിഞ്ഞു വീഴും എന്നാണോ? നമ്മൾ ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടിയിട്ടു അവനെ judge ചെയ്യുന്നത് തീരെ ശരിയല്ല അമൃതേ”
“എന്നെക്കൊണ്ട് വെറുതെ നിൻറെ അപ്പനും അമ്മയ്ക്കും പറയിക്കരുത്. അവനു ആരോടേലും ഇഷ്ടം തോന്നിയിട്ട് പോയാൽ ഞാൻ അതങ്ങ് സഹിക്കും.ഇത് അങ്ങനൊന്നുമല്ല. ചാൻസ് കൊടുക്കാമെന്നു പറഞ്ഞു കുറെ എണ്ണത്തിനെ വച്ചു കൊണ്ട് ഇരിപ്പുണ്ട്.അത് നോർമൽ ആണോ. അത് ശരിയാണോ. ഡിസ്കഷൻ എന്നൊക്കെ പറഞ്ഞു ഇതൊക്കെയാ പരിപാടി.”
“ഇത് നീ അവനോടു ചോദിച്ചോ?”
“ചോദിച്ചില്ല. എനിക്ക് പേടിയാണ്”
“ഇതൊന്നും ഇത് വരെ എന്താണ് എന്നോട് പറയാത്തത്?”
“നിന്നെ എനിക്കറിയില്ലേ മേരീ. നീ നിന്നെ കുറ്റപ്പെടുത്തും. നീ കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്ന് നീ നിന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിക്കും.”