ദൂരമേയുള്ളു എയ്ഞ്ചൽ…. എന്നാലും ആരായിരിക്കും ഇവൻ നമ്മളെ കൊല്ലുവാൻ മാത്രം എന്ത്പകയാവും ഇവനുള്ളത്… ആ ആർക്കറിയാം…. എന്തായാലും അവനെയും കൊന്നില്ലേ നമ്മൾ….
എന്തൊരിരിട്ടു ഇന്ന് കറുത്തവാവ് വല്ലതുമാണോ…
അതേ ഇന്ന് കറുത്തവാവ്തന്നയ എന്താ റസിയ നിനക്ക് പേടിതോന്നുന്നുണ്ടോ….. എന്തിന് നിങ്ങൾ കൂടെയുള്ളപ്പോൾ ഞാൻ ആരെ പേടിക്കാന
എവിടെയൊക്കയോ ചെന്നായ്ക്കളുടെ കൂട്ടക്കരച്ചിലും കടവവ്വാലുകളുടെ പ്രാണഭീതിയോടുകൂടിയ പരക്കംപായ്ച്ചാലും പ്രകർത്തിപോലും ഭയത്തിന്റെ ലോകത്തിലുടെയുള്ള യാത്രയാണ്…
അല്ല നീതു ഈ വനത്തിനുള്ളിൽ ഒരു കല്ലറ വിശ്വസിക്കുവാൻ കഴിയുന്നില്ല എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ…. എന്ത് പ്രശ്നം ഉണ്ടാവനാ അനുപമ….. ഒരു കല്ലറ പണിഞ്ഞിട്ടന്നേയുള്ളു ആ ഡെർവിൻ സായിപ്പ് അവിടെ ആരെയും അടക്കം ചെയ്തിട്ടൊന്നുമില്ല…. എത്രയോ തവണകൾ ഞാൻ ഇവിടെവന്നതാ
ആ എത്തി ആ കാണുന്നത ആ കല്ലറ
കണ്ടിട്ടുതന്നെ പേടിയാവുന്നു സാധാരണ ഒരാൾക്ക് ആറടിയിൽ കൂടുതൽ കുഴിയെടുത് ഇനി അഥവാ കല്ലറ കെട്ടിയാലും ഏഴോ എട്ടോ അതിൽകൂടുതൽ വരുകയില്ലല്ലോ ഇത് ഇപ്പോൾ നമ്മൾ ഏഴുപേരുംകൂടി ഇറങ്ങികിടന്നാലും പിന്നെയും സ്ഥലം വാക്കിയാവുമല്ലോ ഈ കല്ലറയിൽ ഇതെന്താ വല്ല ആനക്കുവേണ്ടിയും പണിഞ്ഞ കല്ലറയാണോ അതോ ആ ഡെർവിൻസായിപ്പിന് ഭ്രാന്തായിരുന്നോ….
ആ ആർക്കറിയാം ആദിത്യ
എന്തായാലും കാര്യമായി ആ സായിപ്പ് ഇങ്ങനെയൊരു കല്ലറ പണിഞ്ഞിട്ടത് നമ്മുക്ക് ഇപ്പോൾ ഉപകാരമായി. .
വാ സമയം കുറവാണ് എത്രയും പെട്ടെന്ന് ഇതിന്റെ മൂടി തുറക്കണം
കൈയിൽ കരുതിയിരുന്ന ആയുധങ്ങളുമായി മൂടിതുറക്കുവാൻ ചെന്നപ്പോൾ
സോഫിയ ഇതുകണ്ടോ ഒരു പൊൻ്കുരിശ്ശ് ഈ കല്ലറയ്ക്ക് മുകളിൽ വെച്ചിരിക്കുന്നു..
ശ്രീദേവി നീ അത് എടുത്തുമാറ്റി അവിടെങ്ങാനം വെക്ക് ഈ ശവം ഇതിനുള്ളിൽ നിക്ഷേപിച്ചതിനുശേഷം തിരിച്ചു അതുപോലെ വെക്കാം…
അല്ല സ്വർണ്ണമല്ലേ നമ്മുക്ക് ഇതുകൊണ്ടുപോയാലോ