എന്നിട്ട് എനെ പറഞ്ഞുമനസ്സിലാക്കുവാൻ. … എനിക്ക് വേണ്ടി നീ നിന്റെ ജീവിതം പാഴാക്കണ്ട വരുവാനുള്ളൊരു കാലത്തിന് വേണ്ടി എനിക്ക് എന്റെ ബ്രഹ്മചാര്യം കാത്തുസൂക്ഷികണം
എന്റെ ഗുരു അങ്ങനെയാ പറഞ്ഞത്…
എന്റെ രണ്ടാമത്തെ കൊലപാതകം അവന്റെ അ ഗുരുവിനെ ആയിരുന്നു . . പാലിൽ വിഷം ചേർത് എന്റെ വീട്ടിലെ പൂജയ്ക്ക്
ഇനിയെങ്കിലും എന്റെ തടസ്സങ്ങൾ ഒക്കെയും മാറി എനിക്ക് അവനെ സ്വന്തമാക്കുവാൻ കഴിയുമെന്ന് കരുതി… പക്ഷേ എനിക്ക് അവനെ എന്ന്എന്നേക്കുമായി നഷ്ട്ടവുമാവുകയായിരുന്നു അവന്റെ ഗുരുവിന്റെ മരണശേക്ഷം പിന്നീട് ആരും അവനെ കണ്ടിട്ടില്ല ചിലർ പറയുന്നു ഞാൻ നിമിത്തം നാട് വിട്ടതാണെന്ന് ചിലർപറഞ്ഞു എന്റെ തറവാട്ടിൽ ഉള്ളവർ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് സത്യം എന്തെന്ന് ഇന്നും എനിക്കറിയില്ല അന്ന് ഇറങ്ങിയതാണ് തറവാട്ടിൽ നിന്നും പിന്നീട് ഒരിക്കൽപോലും ഞാൻ തിരിച്ചുപോയിട്ടില്ല അവിടേക്ക്. .. അവിടെനിന്നും ആരെങ്കിലും എനെ കാണുവാൻ വന്നാൽ അന്ന് ഞാൻ എന്റെ ജീവിതം ആവാസാനിപ്പിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് ആരും അവിടെനിന്നും എനെ കാണുവാൻപോലും വരാത്തത്..
അവൻ അവൻനിമിത്തമാണ് ഇന്ന് എന്റെ ജീവിതം ഇങ്ങനെയായത് പുരുഷവർഗ്ഗത്തെ മുഴുവൻ ഞാൻ വെറുക്കുവാൻ കാരണമായാത്…. ഇന്നോളം ഒരു പെണ്ണും ഇത്രയും തീവ്രമായി ഒരു പുരുഷനെയും സ്നേഹിച്ചിട്ടുണ്ടാവില്ല അത്രത്തോളം ഞാൻ അവനെ സ്നേഹിച്ചിരുന്നു അ സ്നേഹം ഇന്ന് പകയാണ് ഈ ലോകത്തോട് മുഴുവൻ…
ഇരുട്ടായി തുടങ്ങി നമ്മുക്ക് പോകണ്ടേ അ കല്ലറ തേടി..
പോകണം
വരുവാനുള്ള അപകടങ്ങൾ മുൻകൂട്ടി കാണുവാൻ കഴിവില്ലാത്ത ആ ചെകുത്താന്റെ മാലാഖമാർ ആ കല്ലറത്തേടി പുറപെട്ട്…. കാലങ്ങളായി ഉറങ്ങിക്കിടന്ന അവനെ ഉണർത്തുവാൻ…..
അവർ ഏഴുപേരും കൂടി ആ കഷ്ണം കഷ്ണം ആക്കിയ ആ ശവശരീരവുമായി ആ കല്ലറയിലേക്ക് യാത്രതിരിച്ചു….
ഇവിടെവരെ വണ്ടി പോവുകയുള്ളു ഇനി വനമാണ് നാലഞ്ച് കിലോമീറ്ററോളം നടക്കണം….( നിതുപറഞ്ഞു )
പാലകവറുകളിലാക്കിയ ആ ശവശരീരഭാഗങ്ങളുമായി നടന്നുതുടങ്ങി…. ശവം അഴുകിത്തുടങ്ങിയിരിക്കുന്നു നീതു ദുർഗന്ധം വരുന്നുണ്ട്…. ഇനി കുറച്ചു