അപ്പോഴാണ് സൂര്യജിത്ത് ഓർത്തത്.
ആ പുസ്തകം.. അത് എന്റെ കൈയിൽ എന്റെ ഗുരുനാഥൻ നൽകിയപോൾ പറഞ്ഞത്.. ഇത് വെറുമൊരു പുസ്തകമല്ല..വരുവാനുള്ള നാളിൽ നിന്റെ രക്ഷകവചംമാണെന്ന് ..
തോറ്റു പോകുമെന്ന് കരുതിയ യുദ്ധത്തിൽ വിജയം അവനു മുന്നിൽ നീതുവിന്റെ രൂപത്തിൽ…
സൂര്യ ഗുരുനാഥനേ ധ്യാനിച്ച്.
ഗുരുനാഥൻ സ്വപ്നം പോലെ അവനു മുന്നിലേക്ക് വന്ന്.. പറയുവാൻ തുടങ്ങി
നീ ക്രീയേറ്റു ചെയ്തത് പലതും ഒറിജിനലായി സംഭവിക്കുക ആയിരുന്നുന്നു.. ആ ആ രാത്രിയിൽ ആ പുസ്തകത്തിലെ താളിൽ തീ പിടിച്ചത് പോലും… യഥാർതത്തിൽ സംഭവിച്ചത് ആണ.്…
ആ പുസ്തകത്തിലാണ്.. ഗതി കിട്ടാതെ അലഞ്ഞ ഒരു ആത്മാവിനെ കുടിയിരിത്തിയത്.. അന്ന് അവൾക്ക് ഒരു വാക്ക് നൽകിയിരുന്നു..
നിന്റെ പാപങ്ങൾക്ക് മോഷം കിട്ടുവാൻ ഒരിക്കൽ ഒരു അവസരം ഉണ്ടാവും.. ഈ ലോകത്തിനു വേണ്ടി ഒരു പുണ്യ കർമ്മം ചെയുവാൻ നിനക്ക് ഒരു ശരീരം ലഭിക്കും..
ആ ദിവസമാണ് ഇന്ന്…
.. ഗുരു എന്റെ നീതു.. അവൾക്ക് ഒന്നും സംഭവിക്കില്ല.. നീ ഈ കല്ലറയ്ക്ക് പുറത്തുകടക്കുക.. എന്നിട്ട് തീ ഇടുക.. ബംഗ്ലാവിനെയും അഗ്നിയിൽ ദഹിപ്പിക്കുക ..
ആ അഗ്നിയിൽ എല്ലാം തീരും.. ഇന്ദ്രജിത്തിന്റെ ശരീരവും നശിക്കും… ആ ആത്മാവും നശിക്കും…. പെട്ടെന്ന് വേണം..
സൂര്യജിത്ത് പുറത്തുകടന്നു ബംഗ്ലാവിനും കല്ലറയിലും തീ പടർന്നു..
നിമിഷനേരം കൊണ്ട് എല്ലാം നിലം പതിച്ചു..
ശാന്തമായ അഗ്നിയിൽ ചവിട്ടി നീതു അവർക്ക് അരുകിലേക്ക് വന്ന്… നിന്ന്.. ആ സമയം അവളുടെ ശരീരത്തിൽ നിന്നും ഒരു കറുത്ത പുക ആകാശതേക്ക് ഉയർന്നു അന്തരീക്ഷതിൽ ലയിച്ചു…