എന്തായാലും അടിപൊളി സ്ഥലമാണ് ഇവിടം റസിയ പറഞ്ഞു… ഈ ബംഗ്ലാവ് നിങ്ങൾ ശ്രദ്ധിച്ചോ നമ്മുടെ ഡ്രാക്കുള കോട്ടയില്ലേ അതിന്റെ മറ്റൊരു പതിപ്പ അതുപോലാണ് ആ സായിപ്പ് ഈ ബംഗ്ലാവ് പണിഞ്ഞിരിക്കുന്നത്… ഏതാണ്ട് നൂറ്റമ്പത് വർഷത്തെ പഴക്കം ഉണ്ടാവുമെന്ന് മുത്തശ്ശൻ പറഞ്ഞതാണ്. .
അത് പോട്ടെ നീതു ആരാ അവൻ ഇത്രയും സുന്ദരിയായ നിന്റെ സ്നേഹം നിരസിച്ചിട്ട് പോയാ അ ഹതഭാഗ്യൻ….
ഞാൻ മറക്കാൻ സ്രമിക്കുന്നതൊക്കയും വീണ്ടും എന്നെ തേടി വന്നുകൊണ്ടിരിക്കുകയാണ് അവൻ കാരണം മാണ് എനിക്ക് എന്റെ കുടുംബം പോലും നഷ്ടമായത്… എല്ലാവരേക്കാളും അധികം ഞാൻ അവനെ സ്നേഹിച്ചിരുന്നു എന്നിട്ടും എന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് അവൻ.
മറ്റുള്ളവരുടെ ചിന്തകൾക്കും പ്രവർത്തികൾക്കും അപ്പുറം ആയിരുന്നു അവന്റെ കാഴ്ച്ചപാടുകൾ… ഏകാന്തതയായിരുന്നു അവന് എപ്പോഴും ഇഷ്ട്ടം…
അവൻ മറ്റൊരാളുടേത് ആവുന്നതും എന്നേക്കാൾ അധികം അവനെ മറ്റൊരാൾ സ്നേഹിക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു അതുകൊണ്ടാണ് അവന്റെ പിന്നാലെ നടന്ന മുറപെണ്ണായ ദേവിയെപോലും കുളത്തിൽ മുക്കി കൊല്ലണ്ടി വന്നത്….
ഒരിക്കൽ രണ്ടും കൽപ്പിച്ച് ഞാൻ അവനോട് എന്റെ ഇഷ്ട്ടം പറഞ്ഞു… അതിഞ്ഞ് അവൻ തന്ന മറുപടി…. എനിക്ക് ജീവിതത്തിൽ ചില ലക്ഷ്യങ്ങൾ ഉണ്ട്… അ ജീവിതത്തിൽ ഒരു പെണ്ണിനും സ്ഥാനമില്ല. … ഒരു ബ്രഹ്‌മചാരിയായി തന്നെ ഈ ജീവിതം ജീവിച്ചുതീർക്കുവാൻ നിയോഗിക്കപെട്ടവനാണ് ഞാൻ എന്റെ ഗുരുവിന് ഞാൻ കൊടുത്ത വാക്ക് ആണ് അത് തെറ്റിക്കുവാൻ എനിക്ക് കഴിയില്ല…
അന്ന് തകർന്നുപോയതാണ് എന്റെ ജീവിതം എന്നിട്ടും
അവന്റെ സ്നേഹത്തിനുവേണ്ടി തോറ്റുകൊടുക്കുവാൻ ഞാൻ തയാറല്ലായിരുന്നു…
എനിക്ക് അവനെ വിവാഹം കഴിക്കണം എന്ന് വീട്ടിൽ പറഞ്ഞ്
പക്ഷേ അവർ സമ്മതിച്ചില്ല മുറിക്കുള്ളിൽ എന്നെ പൂട്ടിയിട്ട്.. എന്നിട്ട് അവനെ ഭീഷണി പെടുത്തുവാൻ ചെന്ന് പക്ഷേ അവൻ അവർക്കൊപ്പം എന്റെ വീട്ടിലേക്ക് വരുകയാണ് ചെയ്തത്