ഒരു പുതിയാ കണ്ടുപിടിത്തം നടത്തിയിട്ട് ഉണ്ട്….
എക്സ്റേ ഫോർമില്ല ൩൬൬
…..അതിന്റെ പ്രതേകത.. ഇന്ത്യൻ ജവാന്മാരുടെ രക്ഷാകവചം…
ശരീരത്തിൽ ബുള്ളറ്റുകൾക്കോ ബോംബുകൾക്കോ പോറൽ ഏൽപ്പിക്കുവാൻ കഴിയില്ല എന്നുള്ളതായിരുന്നു..
ഇത് പാകിസ്താൻ പട്ടാളത്തെയും തീവ്രവാദികളെയും ഭയപ്പെടുത്തി…
.. അതുപോലെ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള പല രഹസ്യവിവരങ്ങളുടെയും സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു തന്റെ അച്ഛൻ..
ആ ഫോർമില്ല സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് നൽകുവാൻ അദ്ദേഹം തീരുമാനിച്ചു.. ആ ഫോർമില്ല ഇന്ത്യൻ ആർമ്മിക്ക് കൈമാറിയാൽ അതിർത്തിക്ക് അപുറത്തുള്ളവർക്ക് മാത്രം അല്ല പ്രശ്നം.. നമ്മുടെ രാജ്യത്തെ മത തീവ്രവാദികൾക്കും..
ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ നയം ഉപയോഗിച്ച്.. നമ്മുടെ രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ചു.. ഭരണം നടത്തുന്ന രാഷ്ട്രിയ പാർട്ടികൾക്കും.. ആ ഫോർമില്ല വലിയ ഒരു പ്രതിസന്ധി സൃഷ്ട്ടിച്ചു..
അദ്ദേഹത്തിന് ഒപ്പം എപ്പോഴും കമാണ്ടോകൾ ഉള്ളതിനാൽ അവർക്ക് അദ്ദേഹത്തെ ഒന്ന് കാണുവാൻ പോലും പറ്റുന്നില്ല..
അതിർത്തിക്ക് അപ്പുറത്തുള്ള തീവ്രാവാദികളെ കുട്ടുപിടിച് അദ്ദേഹത്തെ കൊല്ലുക.. ആ ഫോർമില്ല നശിപ്പിക്കുക എന്ന തീരുമാനത്തിൽ ഈ സംഘടനകൾ അഭിപ്രായാ വ്യതാസം ഇല്ലാതെ എത്തി.. അതിനായി അവർ തെരഞ്ഞെടുത്തത് ഞങ്ങളെയാണ്..
ഞങ്ങൾക്ക് സ്വപ്നം കാണാൻ കഴിയാത്ത പണം അവർ ഓഫർ ചെയ്തു..
വാക്കി ഞാൻ തന്നെ പറയാം..
അന്ന് നിങ്ങൾ അവിടെ വരുമ്പോൾ എന്റെ മുത്തശ്ശനും അച്ഛനും തമ്മിൽ വാക്ക് തർക്കത്തിലായിരുന്നു..