സൂര്യജിത്തിന്റെ അച്ഛൻ തുടങ്ങിയതാണ് സെവൻ സ്റ്റാർ ഗ്രൂപ്പ്.. അതിൽ ഞങ്ങൾ വെറും ജോലിക്കാർ മാത്രമായിരുന്നു..
ബംഗ്ലൂരിൽ തുടങ്ങിയ ഹോസ്പിറ്റൽ ഞങ്ങൾ ആറുപേരെയുമാണ് ഏൽപ്പിച്ചിരുന്നത്…
നിങ്ങളുടെ അച്ഛൻ സയന്റിസ്റ്റ് ആയിരുന്നതുകൊണ്ട് അവിടേക്ക് വരാറുപോലും ഇല്ലായിരുന്നു എപ്പോഴും പരീക്ഷണങ്ങളുടെ ലോകത്തായിരുന്നു..
അത് ഞങ്ങളിൽ ഉള്ള വിശുവാസം കൊണ്ടായിരുന്നു..
ആ വിശുവാസത്തെ പണത്തോടുള്ള ആർത്തിയിൽ ഞങ്ങൾ വിസ്മരിച്ചു..
അവിടെ ചെറിയ രോഗങ്ങളുമായി എത്തുന്ന രോഗികളെ.. ഇല്ലാത്ത വലിയ രോഗം പറഞ്ഞു.. വലിയ തുകകൾ മേടിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപൊക്കുവാൻ തുടങ്ങി… ആ ബിസ്സിനസ്സ് അവസാനം മനുഷ്യന്റെ ശരീരഭാഗങ്ങൾ അവർപോലും അറിയാതെ ഓപറേക്ഷൻ നടത്തി വിദേശരാജിങ്ങളിലേക്ക് കേറ്റി അയക്കുന്നതിൽ വരെയെത്തി.. ഓപറേക്ഷനിടയിൽ പലരും മരിക്കുന്നത് നിത്യ സംഭവമായി….
.. ഈ സംഭവം നിങ്ങളുടെ അച്ഛൻ മനസ്സിലാക്കി ഞങ്ങളെ ഹോസ്പിറ്റലിൽ നിന്നും പുറത്താക്കി..
സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട് മാത്രം പോലീസിൽ ഏൽപ്പിക്കുന്നില്ല എന്ന് പറഞ്ഞു..
വിദേശ കമ്പനികളിൽ നിന്നും അവയവങ്ങൾ എത്തിക്കാം എന്ന് പറഞ്ഞു.. കോടികൾ ഞങ്ങൾ മേടിച്ചെടുത്തിരുന്നു..
.. അവർക്ക് പണം തിരിച്ചു കൊടുക്കുവാൻ കഴിയാതെ വന്നു… ആ സമയത്താണ്.. ദൈവദൂതനെപോലെ ഒരാൾ ഞങ്ങളെ തേടി വരുന്നത്…..
ഐ എസ് ആർ ഒ യുടെ ചീഫ് ആയിരുന്ന..
റിയാസ് അബ്ദുൾ ശെരിഭ്
….. ഞങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അയാൾ കണ്ടുകൊള്ളാം പകരം..
നിങ്ങളുടെ അച്ഛൻ..
ഇന്ത്യൻ ആർമിക്കുവേണ്ടി..