ബാഗ്ലൂർ നഗരത്തിൽ ഇന്ത്യയില്ലേ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റൽ ഞങ്ങളുടെ സ്വപ്നമാണ്.. അതിനാണ് പലയിടങ്ങളിൽ പഠിച്ചുവളർന്ന ഇവരെ ഡോക്ടർമാർ ആക്കുവാൻ ഞങ്ങൾ നിശ്ചയിച്ചത്..
അതിനുവേണ്ടി ഇവർപോലും അറിയാതെ
ഒരു കോളേജിൽ ഒരേ ക്ലാസ്സിൽ ചേർത്തത്.. ഒരേ ഹോസ്റ്റലിൽ റും മേറ്റ്സ് ആക്കിയത്…
ബാംഗ്ലൂരിലെ ഞങ്ങളുടെ സ്വപ്നപദ്ധതിക്ക് അവകാശികൾ ആവാൻ..
പക്ഷേ ഇപ്പോൾ ആ സ്വപ്‌നങ്ങൾ തകരുകയാണ്..
ഒന്നും ഒന്നും തകരില്ല അങ്കിളുമാരെ
സോഫിയക്കും റസിയക്കും എന്ത് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല..
പക്ഷേ നിങ്ങൾ പറഞ്ഞാ കല്ലറയും
നിങ്ങൾ പറഞ്ഞാ അനുഭവങ്ങളും ഞങ്ങൾക്ക് വിശ്വാസിക്കുവാൻ കഴിയുന്നില്ല
വിശ്വാസിച്ചേ പറ്റു …
അങ്ങനെ ഒരു പ്രേതം ഉണ്ടെങ്കിൽ തീർച്ചയായും കണ്ടെത്തും ഞങ്ങൾ
അപ്പോഴാണ് വീണ്ടും ബംഗ്ളാവിന്റെ മുറ്റത്ത് ഒരു വണ്ടി വന്നു നിന്ന്..
ആ വണ്ടിയിൽ നിന്നും മുപ്പതുവയസ്സ് തോന്നിക്കുന്നൊരു ചെറുപ്പക്കാരൻ കഴുത്തിൽ രുദ്രാക്ഷം കറുത്തവസ്ത്രം അവർക്ക് അരുകിലേക്ക് വന്ന്..
ആ മുഖം കണ്ട് നീതുവിന്റെ മുഖത്ത് ആകാംഷയും പരിഭ്രാന്തിയും പരന്നു
ആരാ നീ…
നീതു ആരാ ആരാ ഞാൻ പറഞ്ഞുകൊടുക്കു
… ഇത്… സൂര്യ സൂര്യജിത്
… ഒരിക്കൽ ഞാൻ ഒരുപാട് സ്നേഹിച്ചവൻ..
എന്തിനാ എന്തിനാ ഇത്രയും വർഷങ്ങൾക്ക് ശേക്ഷം നീ എന്നേ തേടിവന്നത്