ഇടുന്ന ശവങ്ങളൊക്കയും അപ്രത്യക്ഷമായി പോകുവാൻ
വാ നമ്മുക്ക് തിരിച്ചുപോക്കാം.. ആ ജീപ്പ് അവിടെനിന്നും മാറ്റണം… ഒരു പോലീസ് ഓഫീസർ മിസ്സിംഗ് ആയന്നു അറിഞ്ഞാൽ അനേക്ഷണം വീണ്ടും നമ്മളിലേക്ക് എത്തും..
ചെല്ലപ്പ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല കേട്ടോ ആ മൂടി അടച്ചിട്ടുപോകാം…
ഇവിടെ ഇവിടെ കിടന്നിരുന്ന ജീപ്പ് എന്തിയെ
ഇത് കണ്ടോ വണ്ടി തിരിഞ്ഞുപോയ പാട് പക്ഷേ
ആര് ആര് കൊണ്ടുപോയതാവും…
ഇന്നല്ലേ രാത്രിയിൽ നമ്മുക്ക് മുന്നിൽ വന്നത്
പ്രേതം തന്നെയാണോ
വാ നമ്മുക്ക് വേഗം പോവാം റസിയ അവിടെ തനിച്ചാണ്..
ഡെർബിൻ ബംഗ്ലാവ്.
നീ വാതിൽ തുറന്നേ…
റസിയ റസിയ..
ഇല്ല അവൾ റൂമിൽ ഇല്ല നീതു..
എല്ലായിടവും നോക്കിയോ.. നോക്കി എങ്ങും എങ്ങും കാണുവാൻ ഇല്ല…
എയ്ഞ്ചൽ നമ്മുക്ക് പോലീസിൽ അറിയിച്ചാലോ… രണ്ടു പേർ ഇപ്പോൾ മിസ്സിംഗ് ആണ് ഇനി ഇനി ആരാവും…
ശ്രീദേവി… വേണ്ട നമ്മുക്ക് വീടുകളിൽ അറിയിക്കാം
… ആദ്യത്യ… ആരുടെ റസിയയുടെയും സോഫിയയുടേയുമോ..
അല്ല നമ്മുടെ വീടുകളിൽ അവർക്ക് മാത്രമേ ഈ അവസ്ഥയിൽ നമ്മളെ സഹായിക്കുവാൻ പറ്റു…
ഇല്ല നിങ്ങൾ വേണേൽ അറിയിച്ചോ