അപ്പോൾ സ്റ്റീഫൻ ജോർജ്….
നീതു ഞങ്ങൾക്ക് ഭയമാകുന്നു
നമ്മുക്ക്ഇവിടുന്നു പോയാലോ
എങ്ങനെ എങ്ങനെ പോകും
സോഫിയ ഇല്ലാതെ ഇന്നലെ ഒരു ഡോക്ടർ ഇന്ന് പോലീസ് ഓഫീസർ.. ഇപ്പോൾ സോഫിയ മിസിങ്..
വാ നമ്മുക്ക് കല്ലറയ്ക്ക് അരുകിലേക്ക് പോകാം
എന്നാൽ വാ പോകാം റസിയ എന്തിയെ അവളെയും കൂടി വിളിക്ക്…. അവൾ ഉറങ്ങുകയാണ്.. ശെരി എങ്കിൽ നമ്മുക്ക് പോയിട്ടുവരാം അവൾ ഉറങ്ങട്ടെ വാതിൽ പൂട്ടിയേക്ക്.. ചെല്ലപ്പ വാ
കല്ലറയ്ക്ക് അരുകിൽ
തമ്പുരാട്ടി ഇവിടാണ് കൈപ്പത്തി കിടന്നത്
എന്നിട്ട് എന്തിയെ…
എയ്ഞ്ചൽ… ഇതുകണ്ടോ ഇവിടെ ഇവിടെ മുഴുവൻ ചോരകിടപ്പുണ്ട്.. ആ ജീപ്പിലും ഉണ്ടായിരുന്നു..
അല്ല ഇന്നലെ ഈ കല്ലറയുടെ മൂടി അടച്ചതായിരുന്നല്ലോ പക്ഷേ ഇന്ന് ഈ മൂടി തുറന്ന് കിടക്കുകയാണ് അപ്പോൾ
ആ പോലീസുകാരന്റെ
ശവം എവിടെ
ഈ കല്ലറയ്ക്ക് എന്തെങ്കിലും പ്രേതകഥയുണ്ടോ