സോഫിയ
എനിക്ക് പണം വേണ്ട അതിനുവേണ്ടിയല്ലല്ലോ കഷ്ടപ്പെട്ട് ഈ മൊബയിൽ ഞാൻ മോഷ്ടിച്ചത് നിങ്ങളുടെ ഈ വീട്ടിൽ കേറി….
പക്ഷേ ആ മൊബയിലിന് ഒപ്പം ഒരു വിഡിയോയും കൂടി ബോണസായി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… നിന്റെയൊക്കെ പ്രായത്തിലുള്ള പല പെൺകുട്ടികളുടെയും സമയംപോകാ സ്വന്തം വിഡിയോകൾ മൊബയിലിൽ പകർത്തി ആസ്വദിക്കുക എന്നത്…
പക്ഷേ ഈ മൊബയിലും ഈ വീഡിയോയും കിട്ടിയില്ലെങ്കിലും ഞാൻ എത്തുമായിരുന്നു നിന്നിലേക്ക്… അല്ല നിങ്ങളിലേക്ക്.
ചെകുത്താന്റെ മാലാഖമാർ എന്ന ഓമനപേരിൽ അറിയപെടുന്ന നിന്നിലേക്കും നിന്റെ സുഹൃത്തുകളിലേക്കും ഞാൻ എത്തുമായിരുന്നു…..
ആരാ ആരാ നിങ്ങൾ
എന്റെ പേരിന് എന്ത് പ്രസക്തി… നീയൊക്കെ കൂടി ചവിട്ടിമെതിച്ചുകളഞ്ഞ പലർക്കിടയിൽ നിന്നും ഒരുവനാണ് ഞാൻ….. ഞാൻ ആരെന്ന് അറിഞ്ഞിട്ട് നിനക്ക് ഇനി ഒരു പ്രയോജനവും ഇല്ല…. നാളത്തെ സൂര്യഉദയം കാണുവാൻ നീ ഉണ്ടാവില്ല… നീ പേടിക്കണ്ട നിനക്ക് പിന്നാലെ നിന്റെ സുഹൃത്തുകളെയും ഞാൻ അയക്കുന്നുണ്ട്…..
(അതിനുള്ള മറുപടി അവന് നൽകിയത് ഇരുട്ടിന്റെ മറവിൽനിന്നും വന്ന മൂർച്ചയുള്ള കത്തികളാണ്….. അവന്റെ ദേഹമാസകലം തറഞ്ഞുകേറിയത്…. ഇരുട്ടിന്റെ മറവിൽനിന്നും ആ ചെകുത്താന്റെ മാലാഖമാർ കൂടി അവനരുകിലേക്ക് വന്ന്…)
നീ എന്ത് കരുതി
നീ പറഞ്ഞത് ശെരിയാണ് പക്ഷേ അതിൽ ചെറിയൊരു വിത്യാസം… നാളത്തെ സൂര്യഉദയം കാണുവാൻ അവൾ ഉണ്ടാവും പക്ഷേ നീ ഉണ്ടാവില്ല…. നിന്റെ ആഗ്രഹം ചെറുതൊന്നും അല്ലല്ലോ ഞങ്ങളെ ഏഴുപേരയും നിനക്ക് പരലോകത് എത്തിക്കണം അല്ലേടാ…
. .. അതേടി… എന്റെ ജീവിതവൃതമാണ് അത് എന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേക്ഷിക്കുകയാണെങ്കിൽ നിന്നെയൊന്നും വാക്കി വെക്കില്ല ഞാൻ..
ഞങ്ങൾ ചെകുത്താന്റെ മാലാഖമാർ തനയ… നീ ആരെന്ന് ഞങ്ങൾക്ക് അറിയില്ല അത് ഇനി അറിയുകയും വേണ്ടാ…അതും പറഞ്ഞു അവർ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾകൊണ്ടു അവനെയും അവസാനിപ്പിച്ചു എന്നെന്നേക്കുമായി….
ഇവന്റെ ഈ ശരീരം എന്ത് ചെയ്യും…. അല്ലെങ്കിൽ നാളെ അടുത്ത കേസിന്റെ പിന്നാലെ നമ്മൾ അലയണ്ടി വരും..(. ശ്രീദേവി പറഞ്ഞു )
മറവ് ചെയ്യണം ആർക്കും കണ്ടെത്താൻ കഴിയാത്ത രീതിയിൽ (അനുപമ പറഞ്ഞു )
(റസിയ ചോദിച്ചു…) എവിടെ
(നീതു പറഞ്ഞു )
സ്ഥലം ഉണ്ട് ആരും വരാത്ത സ്ഥലം
എവിടെ
ഞാൻ പറഞ്ഞിരുന്നില്ലേ
ഇവിടുന്ന് നൂറു കിലോമീറ്റർ അപ്പുറത് ഞങ്ങൾക്ക് ഒരു എസ്റ്റേറ്റ് ഉണ്ടന്ന്..