പുറത്തു മഴ തകർത്തു പെയുകയാണാല്ലോ
ഇന്ന് ഇനി എങ്ങനാ ഞാൻ പോകുന്നത്
അതും ഈ നശിച്ചമഴകാരണം
ഇന്ന് ഇവിടെ തങ്ങട്ടെ നിങ്ങൾക്ക് വിരോധം ഒന്നും ഇല്ലല്ലോ
അത് അല്ല ഞങ്ങൾ പെൺകുട്ടികൾ മാത്രം ഉള്ളടത്
എന്താ പേടിയുണ്ടോ
അത് അല്ല സാർ
എന്തിനാണ് പേടിക്കുന്നത് നിങ്ങൾ ഏഴുപേരില്ലെ ഞാൻ എന്ത് ചെയാനാണ്
ഒന്നുമില്ലേലും നിങ്ങൾ ദൈവത്തിന്റെ മാലാഖമാർ അല്ലല്ലോ
ചെകുത്താന്റെ മാലാഖമാർ അല്ലേ..
എനിക്ക് എന്റെ ജീവനിൽ ഭയം കാണില്ലേ
ശെരി നിങ്ങൾ വിഷമിക്കണ്ട ഞാൻ പോയേക്കാം…
ഇപ്പോഴാണ് ഓർത്തത്
ഒരു മനുഷ്യനെ കൊത്തിയരിഞ്ഞു പ്ലാസ്റ്റിക് കവറിൽ ഇട്ട് ആ കല്ലറയിൽ കൊണ്ട് തട്ടിയിട്ടും ഒന്നും അറിയാത്തപോലെ അഭിനയിച്ചു ഭലിപ്പിക്കുവാൻ നിങ്ങൾ പെണ്ണുങ്ങൾക്ക് മാത്രം ഉള്ള കഴിവാണ്… ആ കഴിവിന് മുന്നിലാണ് ആണുങ്ങൾ നിങ്ങളുടെ ദാസന്മാർ ആവുന്നത്
… ആ വാക്കുകൾ കേട്ട്
ഒരു നിമിഷം കൊണ്ട് രക്തമൊക്കെ ആവിയായിപോയി
ആരാ ആരാ നിങ്ങൾ
ഞാൻ ഞാൻ ആ കല്ലറയുടെ അവകാശി