ഓർക്കുന്നുണ്ടോ ആവാസനം അയാളെ ഒഴുവാക്കാൻ പിന്നെയും ലക്ഷങ്ങൾ അയാൾക്ക് നൽകേണ്ടിവന്നു….
അന്ന് ആ പയ്യന്റെ മരണത്തിൽ തുടങ്ങിയ കഷ്ടകാലമ നമ്മുടേത്
കോളേജിൽ നടന്ന റാഗിങ്ങിനെതിരെ ആ പയ്യൻ നമ്മുക്കെതിരെ പരാതി നൽകിയപ്പോൾ ആ പാരാതി പിൻവലിക്കുവാൻ വേണ്ടി അവനെ വിളിച്ചുവരുത്തുകയും അവൻ സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ അവനെ മർദിച്ചതും.. ഹൃദ്രോരോഗിയാണെന്ന് അറിയാതെ ആ മർദ്ദനത്തിനിടയിൽ അവൻ മരിച്ചുവീണതും….. കഷ്ണം കഷ്ണമാക്കി പലയിടങ്ങളിൽ നിക്ഷേപിച്ച അവന്റെ ശരീരം കണ്ടെത്തുകയും ആ കേസ്സ് അനേഷിച്ചു നമ്മളിൽ വന്നെത്തിയ ഓഫിസർ ആണ് ആയാൾ… അതും ഓർക്കണം..
ആരാ ഈ ശവം ആദ്യം കണ്ടത്
ദാ ഇയാളാണ് സാർ നാണുപിള്ള…
ഈ ജനവാസമില്ലാത്ത ഈ സ്ഥലത്തു താൻ എങ്ങനാടോ ശവം കണ്ടത്
അത് അത്
കിടന്ന് പരുങ്ങാതെ കാര്യം പറയടോ
അത് അത് സാർ വേട്ടപട്ടികൾ ആ ശവത്തിന്റെ ഒരു കൈയും കടിച്ചുപറിച്ചോണ്ട് അവിടെ ആ വഴിയിൽ കിടന്ന് കടിപിടികൂടുകയായിരുന്നു…. അത് കണ്ട് ഞാൻ അനേഷിച്ചിറങ്ങിയപ്പോഴാണ് സാർ ആ ബോഡികണ്ടത്….
സാർ പോസ്റ്റ്മാർട്ടം കഴിഞ്ഞു
ഡോക്ടർ എന്താണ് മരണകാരണം… അതും ഇത്രയും ക്രുരമായി കൊല്ലാൻ…
സാർ വേട്ടനായ്ക്കൾ കടിച്ചുകീറിയാതാണ് ശരീരം മൊത്തവും പക്ഷേ മരണകാരാണം അത് തന്നെയെന്ന് ഉറപ്പിക്കുവാൻ കഴിയുന്നില്ല
അതെന്താ ഡോക്ട്ടർ
കഴുത്തിന്റെ അവിടെയുള്ള വളരെ ആഴത്തിൽ രണ്ടു പല്ലുകൾ പതിഞ്ഞതുപോലെയുള്ള മുറിവുകൾ…..
പിന്നെ ഹൃദയം നഖംകൊണ്ട് അല്ലെങ്കിൽ അതുപോലെയുള്ള എന്തെങ്കിലും ആയുദ്ധങ്ങൾ ഉപയോഗിച്ചോ ശരീരം വലിച്ചുകീറി ഹൃദയമാത്രം പറിച്ചെടുത്തോണ്ട് പോയിരിക്കുന്നു….
പിന്നെയും ഒരു സംശയം