ഞാൻ തിപ്പട്ടിയെടുക്കുമ്പോൾ ആ ടോർച്ചിന്റെ മങ്ങിയവെളിച്ചത്തിൽ അടുക്കള വാതിൽ തുറന്ന് കിടക്കുന്നതുപോലെ തോന്നി അവിടെ ആരോനിൽക്കുന്നതുപോലെ തോന്നി … ഇനി സംശയമാവുമോ
ആ ഭാഗത്തേക്ക് ഒന്നുടെ ലൈറ്റടിച്ചുനോക്കി… ഇല്ലാ ആരും ഇല്ലാ കതക് അടഞ്ഞുതന്നെ കിടക്കുകയാണ്… പിന്നെയും അവൾ നടന്നു ആ ഇടനാഴിയിലുടെ ഹാളിലേക്ക് പക്ഷേ അവളുടെ നിഴലുകൾക്ക് ഒപ്പം മറ്റൊരു നിഴലൂടെ പിന്തുടർന്നതുടങ്ങിയതുപോലെ തോന്നി…..
ഭയത്തോടെ അവൾ തിരിഞ്ഞുനോക്കി. ചോരാ ഇറ്റിറ്റുവീഴുന്ന രണ്ട് ദംഷ്ട്രകളും ചുവന്നുതുടുത്ത രണ്ട് കണ്ണുകളും
അവൾ അലറിവിളിച്ചു… എന്നാൽ ശബ്ദം പുറത്തേക്ക് വരുന്നില്ല… അവൾ ഓടി അവർ്കരുക്കിലേക്ക്
ബോധം കേട്ട് വീഴുകയായിരുന്നു അപ്പോഴേക്കും കറണ്ടും വന്നു
സോഫിയ സോഫിയ കണ്ണ് തുറക്ക് എന്തുപറ്റി
അറിയില്ല ഞാൻ ഇടനാഴിയിലൂടെ ഇവിടേക്ക് വരുകയായിരുന്നു അപ്പോൾ ആരോ എന്റെ പിന്നിലുള്ളതുപോലെ തോന്നി ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ചോരയൊഴുക്കുന്ന രണ്ടുപല്ലുകളും ചുവന്നുതുടുത്ത രണ്ട് കണ്ണുകളും
അന്തരീക്ഷത്തിൽ നിന്നും ഒരു പെണ്ണിന്റെ സ്വരവും….. ഉറക്കമില്ലാത്ത രാവുകളാണ് സുന്ദരിമാരെ ഇനി നിങ്ങൾക്ക്
ചെയ്‌തുകൂട്ടിയ പാപങ്ങൾക്കെല്ലാം ഫലം അനുഭവിച്ചുതുടങ്ങാമെന്നു…
നിനക്കും നീതുന്റെ ഭ്രാന്ത് പകർന്നോ ഇന്നലെ അവളായിരുന്നു ജനലിന്റെ അരുകിൽ ആരേയോ കണ്ടെന്നും പറഞ്… ഇന്ന് നീ ആയ്യോ…. എയ്ഞ്ചൽ നീ കളിയകണ്ട…. ആരോ നമ്മളെ പിന്തുടരുന്നുണ്ട് നമ്മുക്ക് നാളത്തന്നെ തിരിച്ചുപോകാം ഈ ബംഗ്ലാവിൽനിന്നും….
ശെരിയാ ഇവിടെയെത്തിയതുമുതൽ ഒരു ഭയം അറിയാതെ മനസ്സിനെ പിടികൂടിത്തുടങ്ങിയിട്ടുണ്ട്… വാ കിടക്കണ്ടേ സമയം ഒരുമണിയാവുന്നു….
ആ പകൽ അവർ പോകുവാനുള്ള തയാറെടുപ്പിലാണ്
രാവിലെ ഒമ്പതുമണി
നീതു തമ്പുരാട്ടി നിതുതമ്പുരാട്ടി
എടി നിന്നെ ആരോ വിളിക്കുന്നു
ഒന്ന് പോയി നോക്ക് ഞാൻ കുളിക്കുവാ