സൂര്യ…. പോകണം സ്വപ്നത്തിൽ ആണെങ്കിൽ പോലും ഒരിക്കൽപോലും ഗുരുവിന്റെ വാക്ക് ഞാൻ ധികരിച്ചിട്ടില്ല അതുകൊണ്ട് പോകണം…
കഴിഞ്ഞ അഞ്ചുകൊല്ലം നാടുമായും വീടുമായും ഒരു ബന്ധവും ഇല്ലാതെ ഇരുട്ടിന്റെ പിന്നിലെ നിഗുഢതകളുടെ സത്യം തേടി അലഞ്ഞതുപോലും ഗുരുവിന് നൽകിയ വാക്കിന്റെ പുറത്താണ്….. ഓർമ്മവെച്ചനാൾമുതൽ മനസ്സിൽകൊണ്ടുനടന്ന ഒരു പെണ്ണിന്റെ പ്രണയംപോലും ഉപേക്ഷിക്കുവാൻ എന്നോട് ഗുരു ആവിശ്യപെട്ടപ്പോൾ രണ്ടാമത് ഒന്ന് ആലോചികേണ്ടിവന്നില്ല ആ പ്രണയംപോലും എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ….
… പോകണം ഇന്നുതന്നെ പുറപ്പെടണം….
എന്നാൽ അങ്ങനെയാവട്ടെ
…… ( ഇങ്ങിവിടെ ഡെർവിൻ ബംഗ്ലാവ്…. സമയം രാത്രി ഒമ്പതുമണി. )
. അല്ല നീതു ആ തള്ളയ്ക്ക് വല്ല സംശയവും തോന്നിക്കാണുമോ… റസിയ നീയൊന്നു മിണ്ടാതിരിക്ക്…
അല്ല നീതു ഇത്രയും കാലമായില്ലേ അവൻ പോയിട്ട് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഒന്നും അറിയില്ല… അവനോട് തോന്നിയ പ്രണയം അത്രയ്ക്കും ഭ്രാന്തായിരുന്നോ….
നിനക്കൊന്നും ഒരു പണിയുമില്ലേ കിടന്നുറങ്ങരുതോ…. പ്ലീസ് പറയടി… പറയാം ഇപ്പോഴല്ല പിന്നീടൊരിക്കൽ………..
(സമയം കടന്നുപോയ്കൊണ്ടേയിരുന്നു ചന്ദ്രനെ മറച്ചുകൊണ്ട് കാർമേഘങ്ങൾ ഇരുണ്ടുകൂടി കൊടുങ്കാറ്റ് വീശിത്തുടങ്ങി എവിടെയൊക്കയോ നായ്ക്കൾ ഓരിയിടുന്നു. ).. കറണ്ടും പോയല്ലോ എയ്ഞ്ചൽ ആ മെഴുകുതിരി ഒന്ന് കത്തിക്ക്
അതിന് തിപ്പട്ടിയെന്തിയെ നീതു
…അടുക്കളയിൽ കണ്ണും…
എന്നാൽ നിങ്ങൾ ഇവിടെയിരിക്ക് ഞാൻ പോയി എടുത്തോണ്ട് വരാം
സോഫിയ ഇന്നാ ഈ ടോർച്ചും കൂടി കൈയിൽ വെച്ചോ ചാർജ് ഇപ്പോൾ തീരും പെട്ടന്നുവരണെ…
. … ഇവിടെ എവിടെയോ ആണല്ലോ തീപ്പട്ടി ഇരുന്നത്…
ദാ ഇരിക്കുന്നു ഗ്യാസിന്റെ പുറത് (ആ മങ്ങിയ ടോർച്ചുവെട്ടത്തിൽ ആ തീപ്പട്ടിയും എടുത്തുകൊണ്ട് മുന്നാല് അടി മുന്നോട്ട് നടന്നപ്പോൾ ആണ് അവളുടെ മനസ്സ് വീണ്ടും പിന്നോട്ട് ഒന്ന് സഞ്ചരിച്ചത് )