കറുത്ത മുഖം കാണേണ്ടി വരും. അതിനാല്‍ എല്ലാം വേഗത്തില്‍ അണിഞ്ഞ് അവിടേക്ക് ചെന്നു.
അന്നാമ്മയാണ് കളരിയില്‍ എന്റെ ഗുരു സ്ഥാനി. കുറച്ച് ദിവസ്സമായി തീസ്സീസ്സ് എന്നൊക്കെ പറഞ്ഞ് അഭ്യാസത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നു. ഇന്നത് നടക്കില്ലെന്ന് അന്നാമ്മയുടെ മുഖം കണ്ടപ്പോള്‍ മനസ്സിലായി
“…അന്നമ്മോ…ശിഷ്യ വന്നീരിക്കുന്നു…..ഇനി കുതിച്ച് ചാട്ടം പഠിപ്പിച്ചേര്……അതാണല്ലോ വടക്കന്‍ കളരി….ഹഹഹഹ…”. കാദറിക്ക അന്നാമ്മയെ കളിയാക്കി.
“…ഓ…അടി തട പിടി ഉള്ള നിന്റെ തെക്കന്‍ കളരിയാകും വലിയ സംഭവം..പിന്നെ അവന്റെ ഒരു മര്‍മ്മ വിദ്യാ……ഒന്ന് പോടാ കാദറേ….”. അന്നാമ്മ കെറുവിച്ചു.
“..അല്ലാ തെക്കനും വടക്കനും എന്റെ ദേഹത്തോട്ടല്ലേ പ്രയോഗം…..അവസാനം വടക്കും തെക്കും കൂടി ..ലാലേട്ടന്‍ പറഞ്ഞ മാതിരി വെടക്കാവാതിരുന്നാ മതിയായിരുന്നെന്റെ ഈശ്വരാ…..”.
എന്റെ പറച്ചിലില്‍ ഇരുവരും പൊട്ടിച്ചിരിച്ചു.
കഠിനമായ മുറകളായിരുന്നു അന്നാമ്മ അഭ്യസ്സിപ്പിച്ചത്. എന്റെ ദേഹത്ത് അത്യാവശ്യം മെയ്‌വഴക്കം വന്നീരിക്കുന്നെന്ന് എന്റെ ചലനങ്ങളില്‍ നിന്ന് എനിക്ക് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. വാളുകള്‍ പടവെട്ടുബോള്‍ ജ്വലിക്കുന്ന തീപ്പൊരികളില്‍ വന്യമായ ആനന്തം. ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ആഞ്ഞു ചുവടുറപ്പിച്ച് പടവെട്ടി. മറുവെട്ടോടെ തടുത്തുകൊണ്ട് അന്നാമ്മ ആ വയസ്സിലും മെയ്‌വഴക്കത്തോടെ ആഞ്ഞു ചുവടുകള്‍ വച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാനാകെ ക്ഷീണിച്ചു. ഇന്നത്തെ അഭ്യാസം മതിയാക്കിക്കോ എന്നെ അന്നാമ്മ ആംഗ്യത്താല്‍ പറഞ്ഞു.
വാളും പരിചയും തട്ടില്‍കൊണ്ട് വച്ച് താണു വണങ്ങി. ഗുരുസ്ഥാനിയായ അന്നമ്മയേയും വണങ്ങികൊണ്ട് ഞാന്‍ തളര്‍ച്ചയോടെ വെള്ളം വച്ചീരിക്കുന്നവിടേക്ക് നടന്നു. വെള്ളം കുടിച്ച ശേഷം ഞാന്‍ എണ്ണ തോണിയില്‍ നിവര്‍ന്ന് കിടന്നു. എനിക്കപ്പോള്‍ നല്ലൊരു ശാന്തത മനസ്സിലേക്ക് ഒഴുകിയെത്തി. കളരിയഭ്യാസം എന്നെ വളരെ മാറ്റീരിക്കുന്നു. ദിനം തോറും എന്നിലെ ഊര്‍ജ്ജസ്വലത വര്‍ദ്ധീക്കുന്നതായി തോന്നല്‍.
“..വൈഗേ…ഞാന്‍ ഈ തുണി മാറ്റീട്ട് വരാട്ടോ…”. എണ്ണ വസ്ത്രത്തിലാകാതിരിക്കാനായി പഴയ ചട്ടയും മുണ്ടും ആണ് അന്നാമ്മ ധരിച്ച് വന്നത്.
എണ്ണയിട്ട് ശരീരത്തിലെ ഞരമ്പുകളിലൂടെ അന്നാമയുടെ വിരലുകള്‍ പ്രിത്യേക വേഗത്തില്‍ ചലിച്ചു. ശരീരത്തില്‍ ചെറു വേധനക്കൊപ്പം