വിരിയാന്‍ തുടങ്ങി. പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്ന ലൂസ്സിഫറിനെ കുറിച്ച് ഒരു വരി പോലും പരാമര്‍ശിട്ടില്ല എന്നത് എന്നെ ശരിക്കും അല്‍ഭുതപ്പെടുത്തി.
ഡയറി എഴുതി കഴിഞ്ഞപ്പോള്‍ പ്രഭാതക്രിത്യത്തിനായി ശരീരം തേങ്ങാന്‍ തുടങ്ങി. ടോയിലെറ്റിന്റെ കമ്മോഡില്‍ ഇരിക്കുബോഴും എനിക്ക് ഒരേ ഒരു ചിന്ത മാത്രം. എന്റെ ഉറക്കം കെടുത്തുന്ന സുന്ദരനായ ആ ഡോക്ടര്‍. എന്റെ മനസ്സും ശരീരവും സ്വയം ആ മഹാനായ ഡോ ശശി എന്ന മഹാനുഭാവിനായി അര്‍പ്പിക്കാനായി കൊതിച്ച് എത്ര നാളായി നടക്കുന്നു.
നാളെ പുലര്‍ച്ച അദ്ദേഹത്തെ പ്രവെറ്റായി കാണാന്‍ സാദ്ധിക്കുന്നു. എന്റെ ശരീരം കൊതിച്ചു വിറച്ചു. ഷവറില്‍ നിന്നും വീഴുന്ന ജലധാരയില്‍ ശരീരത്തെ ഒളിപ്പിച്ച് ഞാന്‍ എന്നെ കൊതിപ്പിക്കുന്ന സ്വപ്നത്തെ പുല്‍കി.
പെട്ടെന്നായിരുന്നു എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ചത്.
വലിയ ടവ്വല്‍ വാരി ചുറ്റി ഞാന്‍ ഫോണെടുത്തു. മറുതലക്കല്‍ ഷേര്‍ളി ഇടിക്കുള തെക്കന്‍ ആയിരുന്നു.
“….ഹലോ..മാഡം…”
“..യാ വൈഗ..നീ ഡോക്ട്ടറേ കാണാന്‍ പോകുന്നതിന് മുന്നേ എന്റെ ക്ലീനിക്കിലേക്ക് വരിക…ഡീ കോഡ് ചെയ്യേണ്ട ഫോണ്‍ എന്റെ കയ്യിലുണ്ട്……”.
“..യെസ്സ് മാഡം…”.
ഫോണ്‍ കട്ടായി.
ചെറിയ വാക്കുകളില്‍ വലിയ ആശയങ്ങള്‍ പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മനസ്സില്‍ ചിന്തകളും നിശബ്‌ദ്ധതയും അവശേഷിപ്പിക്കാനുള്ള കഴിവ് മാഡത്തിനപാരമാണ്. ഫോണ്‍ മേശപ്പുറത്തിരിക്കുന്ന ചാര്‍ജറില്‍ കണക്റ്റ് ചെയ്ത് ഞാന്‍ ശരീരത്തിലെ അവസ്സാന വെള്ള തുള്ളികള്‍ തുടച്ച് മാറ്റി കബോഡില്‍ നിന്ന് വീട്ടില്‍ ധരിക്കുന്ന പാവാടയും ദാവണിയും ഇട്ടു. സൌന്തര്യ ബോധത്തെ ഉത്തേജിപ്പിക്കാനായി കണ്ണാടി നോക്കി.
ഇപ്പോള്‍ ഞാന്‍ ശരിക്കും അയ്യങ്കാര്‍ പെണ്‍കുട്ടി തന്നെ. ഞാന്‍ തുള്ളിചാടി താഴേക്ക് ചെന്നു. അടുക്കളയില്‍ നിന്ന് എന്തൊക്കെയോ തട്ടല്‍ മുട്ടല്‍ കേഴ്ക്കുന്നുണ്ട്. ഞാനവിടേക്ക് ചെന്നപ്പോള്‍ അന്നമ്മ എന്ന അന്നകുട്ടിയും, കാദറിക്കയും, സാത്താന്‍ സേവ്യറും കൂടി വെടിയുണ്ടകള്‍ തകര്‍ത്ത ചില്ലുകള്‍ മാറ്റുകയായിരുന്നു.
“….ഹാ…വൈഗ മോള്‍ വന്നോ…ഭക്ഷണം..കഴിക്കാനായി ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു…..”.
“..അന്നമ്മോ….വിശക്കുന്നു…..ഇല്ലേല്‍ നിങ്ങളെ പിടിച്ച് ഞാന്‍