“…താങ്ക്യൂ..മാഡം….ഞാന്‍ മാഡത്തിനെ കെട്ടിപ്പിടിച്ച് മാറിലേക്ക് ചാഞ്ഞു.
ഉറക്കം എന്റെ കണ്‍പോളകളെ തഴുകാനാരംഭിച്ചു. തളര്‍ന്ന എന്റെ ശരീരം ഉറക്കമെന്ന ആ മഹാസാഗരത്തിലേക്ക് അലിഞ്ഞു ചേര്‍ന്നു.
സുഖകരമായ സ്വപനങ്ങളിലേക്ക് പൂണ്ടുകൊണ്ട് ഞാന്‍ നിദ്രപ്രാപിച്ചു
എയര്‍ കണ്ടീഷന്റെ ശീതളസുഖലോലുപമായ അനുഭൂതിയില്‍ പുതപ്പില്‍ ചുരുണ്ടുകൂടി കിടക്കുന്ന ഞാന്‍ ഉറക്കത്തില്‍ നിന്നുയര്‍ന്നു. ആ വലിയ കിടപ്പു മുറിയില്‍ ഷേര്‍ളി മാഡത്തെ കാണാനുണ്ടായിരുന്നില്ല.
ശരിരത്തിലെ സകല ഞരമ്പുകളും ഉറക്കത്തിന് മുന്‍ബ് ഉത്തേജിപ്പിച്ചതിനാല്‍ നല്ല ഉന്മേഷം തോന്നി. സമയം ഉച്ചയായിരിക്കുന്നു. പുറത്ത് കഠിനമായ വെയില്‍ കത്തി നില്‍ക്കുന്നു.
സമയം കളയാതെ ഞാന്‍ മാഡത്തിന്റെ മുറിയിലുള്ള ലാപ്ട്ടോപ്പ് തുറന്നു. സ്ക്രീനില്‍ എതോ വന്യ മ്യഗത്തിന്റെ ചിതം തെളിഞ്ഞു. അതെന്നെ ഉറ്റു നൊക്കുന്നതായി എനിക്ക് തോന്നി.
മെയിലുകള്‍ പരതനായി ഞാന്‍ അക്കൌണ്ട് ലോഗിന്‍ ചെയ്തു. ഇന്‍ബോക്സ്സില്‍ എന്നെ ഞെട്ടിപ്പിച്ച്കൊണ്ട് അദ്ദേഹത്തിന്റെ മെയില്‍ കിടക്കുന്നു. അതീവ സന്തോഷത്തോടെ ഞാന്‍ മെയില്‍ തുറന്നു.
ഡിയര്‍ അയേണ്‍ ബട്ടര്‍ഫ്ലൈ….
നാളെ പുലര്‍ച്ച നാലു മണിക്ക് നമുക്ക് കാണാം. ഡീ കോഡ് ചെയ്യേണ്ട ഫോണുമായി വരിക. വരുബോള്‍ ആരും പിന്‍തുടരില്ലെന്ന് ഉറപ്പ് വരുത്തുക. സമയവും സ്ഥലവും ഞാന്‍ വിളിച്ചറീക്കാം.
എന്ന്
ഡോ. ശശി എം.ബി.ബി.എസ്സ്.
ഞാന്‍ എത്ര ആവര്‍ത്തി ആ മെയില്‍ വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. അതീവ സന്തോഷത്തില്‍ ഞാന്‍ ലാപ്ട്ടോപ്പില്‍ പാട്ട് ഉറക്കെ വച്ച് തുള്ളിച്ചാടി.
എത്ര കാലമായിരിക്കുന്നു എനിക്കിത്രയും സന്തോഷം വന്നീട്ട്. ഒരു യന്ത്രപാവ എന്ന സ്ഥിതിയില്‍ നിന്നും ഒരു മോചനം കിട്ടിയത് പോലെ.
ഞാന്‍ ആ ബംഗ്ലാവിലെ എന്റെ മുറിയിലേക്കോടി.
ഞാന്‍ എന്റെ ബാഗ് തുറന്ന് പൊന്നു പോലെ കൊണ്ട് നടക്കുന്ന ഡയറി എടുത്തു. വര്‍ണ്ണ ചട്ടകളാല്‍ മൂടിയ പേജുകള്‍ തുറന്ന് കണ്ണോടിച്ചു. ഇല്ല അടുത്ത കാലത്തെങ്ങും ഞാന്‍ ഇത്രക്കും സന്തോഷിച്ചീട്ടില്ല.
ഞാന്‍ പേനയെടുത്ത് മനസ്സില്‍ തോന്നിയ ആഹ്ലാദത്തെ പകര്‍ത്താന്‍ തുടങ്ങി. പേജിലെ വരകളിലൂടെ വാക്കുകള്‍ തുള്ളികളിച്ചുകൊണ്ട്