അപസര്‍പ്പക വനിത 3

Posted by

ഞാന്‍ മിണ്ടാതെ ഫ്രെഷ് ജ്യൂസ്സ് കുടിച്ചുകൊണ്ടവളെ തന്നെ നോക്കിയിരുന്നു. കനത്ത നിശ്വാസത്തിന്‌ ശേഷം അവള്‍ തുടര്‍ന്നു.
“…ഇതില്‍ എഴുതിയത് മാസ്റ്ററുടെ പോരാട്ടങ്ങളുടെ വെറും സാബിളല്ലേ….വാറങ്കലിലെ നക്സ്സല്‍ ബാരികളില്‍ നിന്ന് ആ പ്രസ്ഥാനത്തിനൊപ്പം പോരാടിയതും….കാപാലിക ജന്മി ജമിന്താരുടെ അകത്തളങ്ങളില്‍ ചോരയൊഴുക്കി വറുതിയിലേക്ക് നീങ്ങുന്ന പട്ടിണി പാവങ്ങള്‍ക്ക് അത്താണിയായതും…….കള്ളപണം വിതക്കുന്ന അസമത്ത്വത്തിനെതിരെ ഡല്‍ഹിലെ നിയമയുദ്ധങ്ങളും…ഒടുവില്‍…ഇപ്പോള്‍ ഈ നാട്ടില്‍ തുടര്‍ന്നുള്ള അനീതിക്കെതിരെയുള്ള സന്ദ്ധിയില്ലാത്ത യുദ്ധവും..എല്ലാം…എല്ലാം…..ജീവന്‍ മരണ പോരാട്ടങ്ങളല്ലേ… അതെല്ലാം… ഈ നട്ടെല്ലില്ലാത്ത ജനത വാഴുന്ന ഈ നാട്ടിലെ വിഷം നിറച്ച ഒരു അച്ചുകൂടത്തിനും നിരത്താന്‍ കഴിയുന്നതല്ലല്ലോ……”. ചിത്ര സാമിനാഥന്‍ വാക്കുകള്‍ കിട്ടാതെ കുഴഞ്ഞു.
“…ഐ..നോ…ചിത്ര…..കൂള്‍ ഡൌണ്‍…..”. ഞാന്‍ എഴുന്നേറ്റ് അവളുടെ ചുമലില്‍ കൈവച്ചു.
“….ട്റീണിങ്….ട്രീണിങ്ങ്….”. ആ മുറിയിലെ പഴയ ലാന്റ് ഫോണ്‍ ശബ്‌ദ്ധിച്ചു. ചിത്ര ഫോണെടുത്തു.
“…വൈഗ….കോല്‍ ഫോള്‍ യൂ….” അവള്‍ എന്റെ നേര്‍ക്ക് റിസീവര്‍ നീട്ടി. ഞാനത് വാങ്ങി ചെവിയില്‍ വച്ചു.
“…ഹലോ വൈഗ…..മാസ്റ്ററാണ്‌….”.
“…മാസ്റ്റര്‍….മാഡം പറഞ്ഞീരുന്നു …മാസ്റ്ററേ കാണാന്‍….”.
“…അതേ അതേ….ഒരു മീറ്റിങ്ങ് അറേഞ്ച് ചെയ്തീരുന്നു…പക്ഷേ നമ്മുടെ ചില ആളുകള്‍ക്ക് അത്യാവിശ്യമായി വന്ന ചില തിരക്കുകള്‍ കാരണം മാറ്റി വയ്ക്കേണ്ടി വന്നു….”.
“..ഓക്കേ മാസ്റ്റര്‍…”.
“…വൈഗ ഒരു കാര്യം ചെയ്യൂ….ആ ഫോണുകളെടുത്ത് ഡോ. ശശിയുടെ വീട്ടിലേക്ക് വരൂ…..ഞാനവിടെ ഉണ്ടാകും…..”.
“…തീര്‍ച്ചയായും……”.
ഞാന്‍ ഫോണ്‍ വച്ചതിന്‌ ശേഷം എന്തോ ആലോചിച്ച് നിന്നു. ഇനിയും ആരും പുറത്ത് പറയാത്ത ആ സസ്പെന്‍സ്സ് എന്തായിരിക്കും.
“…എന്താ വൈഗ ഒരു ആലോചന……”. ഐഷയാണ്‌ ചോദിച്ചത്.
“…എയ്…ഒന്നൂല്ല…ഡോ.ശശിയുടെ റെസിഡന്‍സിലേക്ക് ചെല്ലാന്‍

Leave a Reply

Your email address will not be published. Required fields are marked *