സേഫ് തുറന്നു വന്നു. അതില്‍ നിന്ന് ഒരു കറുത്ത ടാബ് എടുത്ത് സേഫടച്ച് എന്റെ അരികില്‍ വന്നിരുന്നു. മാഡം എന്നെ തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു.
“…ഐഷാ….വൈഗയുടെ ഫിങ്കേര്‍സ്സ് സ്കാന്‍ ചെയ്യ്……”. മാഡം ആധികാരികമായി ഐഷയോട് പറഞ്ഞു.
ഐഷ സെറ്റിങ്ങ്സ്സെടുത്ത് എന്റെ ഫിങ്കേര്‍സ്സ് സ്കാന്‍ ചെയ്തു. എന്നീട്ട് ആ ടാബ് എനിക്ക് തന്നു. ഞാനതിന്റെ സ്ക്രീനിലേക്ക് നോക്കി. ഡാര്‍ ലോ എന്ന ഒരു ഐക്കണ്‍ കിടക്കുന്നത് കണ്ടതില്‍ ഞാന്‍ പ്രെസ്സ് ചെയ്തു. വെല്‍ക്കം സ്ക്രീനോടെ അത് പ്രകാശിച്ചു.
“…വൈഗ….നീ ഇപ്പോള്‍ തന്നെ മാസ്റ്ററേ പോയി കാണണം….ഐഷയും ഉണ്ടാകും നിനക്കൊപ്പം..പിന്നെ നിന്റെ സംശയത്തിനുള്ള എല്ലാ .. ബ്രീഫിങ്ങ് …..അവിടെന്ന് കിട്ടും….”.
മാഡം ഒരു റ്റടിച്ച കവര്‍ എന്റെ നേര്‍ക്ക് നീക്കി വച്ച് പറഞ്ഞു. അത് രാഹൂല്‍ ഈശ്വറിന്റേയും പിന്നെ ഇന്നലെ ആക്രമിക്കാന്‍ വന്ന പിടിയിലായവന്റേയും ഫോണുകളാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ആ കവറെടുത്ത് ഓവര്‍ ജാക്കറ്റിന്റെ ഉള്ളില്‍ വച്ച് എന്തു പറയണമെന്നറിയാതെ കുഴഞ്ഞു.
“…മാഡം….പക്ഷേ….”. എനിക്കൊന്നും മനസ്സിലാകാത്തതിനാല്‍ എന്തിനാണെന്ന് ആരാഞ്ഞു.
“….നിനക്കെല്ലാം മനസ്സിലാകും…..നൌ…യൂ കാന്‍ ലീവ്….”. മാഡം എന്നില്‍ നിന്ന് കണ്ണെടുത്ത് കബ്യൂട്ടറിലേക്ക് നോക്കി.
ഞാന്‍ ആകെ ആശയ കുഴപ്പത്തില്‍ പതുക്കെ എഴുന്നേറ്റു. ഒപ്പം ഐഷയും. തിരിഞ്ഞ് നടക്കാന്‍ ഭാവിച്ച ഞങ്ങളൂടെ പുറകില്‍ നിന്ന് മാഡത്തിന്റെ സ്വരം ഉയര്‍ന്നു. ഞാന്‍ തിരിഞ്ഞു നോക്കി.
“…വൈഗ…ഈ ഓവര്‍ ജാക്കറ്റില്‍ യൂ…ലുക്ക് വെരി ബ്യൂട്ടിഫുള്‍….”. മാഡം പറഞ്ഞു.
“…താങ്ക്യൂ..മാഡം….”. ഞാന്‍ ചിരിച്ചു. മാഡം പോയ്കോളൂ എന്ന് ആംഗ്യം കാണിച്ചു.
എനിക്കാണെങ്കില്‍ കുറച്ചു മുന്നെ നടന്ന തെമ്മാടികൂട്ടമായുള്ള ചെയ്സ്സിങ്ങിനെ കുറിച്ച് പറയണമെന്നുണ്ടായിരുന്നു. പക്ഷേ മാഡം അത് കേഴ്ക്കാനുള്ള മൂഡിലല്ലാ എന്നെനിക്ക് മനസ്സിലായി. നാളെ സമയം കിട്ടുബോള്‍ പറയാം എന്നു തീരുമാനിച്ച് ഞാന്‍ നടന്നു.
ഓഫീസ്സിന്റെ റിസപ്ഷനില്‍ അടുത്തെത്തിയപ്പോള്‍ ഐഷ അവളുടെ കാബിനില്‍ കയറി ബാഗെടുത്ത് അതില്‍ നിന്ന് എതോ വിലകൂടിയ പെര്‍ഫ്യൂം എടുത്തടിച്ചു. ഞാനവളെ നോക്കി ചിരിച്ചു.