ലഭിക്കാതെ വരുകയും ചെയ്യുന്നു. അതുവഴി നിയമവ്യവസ്ഥ തെളിവുകളുടെ അഭാവത്താല്‍ നോക്കുകുത്തിയാകുന്ന അവസ്ഥ ഇതിനാല്‍ സംജാതമാകുന്നു.
ഇത്തരം കൊടും കുറ്റവാളികള്‍ക്കെതിരെ മാഡവും കൂട്ടാളികളും അതി ശക്തമായി തിരിച്ചടിക്കുന്നു. ഡാര്‍ക്ക് ലോ എന്ന സ്വയനിയമവ്യവസ്ഥയില്‍ നിന്ന് പ്രക്യതിയുടെ നീതി നടപ്പിലാക്കുന്നു. ചോരക്കായി കൊതിച്ച് നടക്കുന്ന സൈക്കോപ്പാത്തുകള്‍ക്ക് അവര്‍ക്ക് കൊടുക്കാവുന്ന എറ്റവും വലിയ ശിക്ഷ.
എതൊരാള്‍ക്കും കറുത്ത നീതി എന്നു വിശേഷിപ്പിക്കാമെങ്കിലും ഇന്നതിന് വളരെ അധികം പ്രശക്തിയേറുന്നു. അതിലൊരാളെന്ന നിലക്ക് ഇന്നെനിക്ക് മനസ്സില്‍ സ്വയഭിമാനം തന്നെയല്ലേ. ജീവിതത്തിനിപ്പോള്‍ ഒരു ലക്ഷ്യം വന്നതു പോലെ ഒരു തോന്നല്‍.
ഞാന്‍ വണ്ടി സ്പീഡ് ഒട്ടും കുറക്കാതെ തന്നെ ഹൈവേയിലേക്ക് കയറ്റി. വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിതെന്നിച്ച് പോകാന്‍ പ്രിത്യേക രസം തോന്നി. കുറച്ച് ദൂരം സഞ്ചരിച്ചപ്പോള്‍ മാഡത്തിന്റെ ക്ലീനിക്ക് കം ഓഫീസ്സ് എത്തി. പാര്‍ക്കിങ്ങ് യാഡില്‍ മാഡത്തിന്റെ വെള്ള റോള്‍സ്സ് റോയ്സ്സ് കാര്‍ പ്രൌഡിയോടെ കിടക്കുന്നു. ലിഫ്റ്റ് കയറി ഞാന്‍ വിശാലമായ വരാന്തയിലേക്ക് കടന്നു. ഡോറില്‍ ഘടിപ്പിച്ചീട്ടുള്ള ഫിങ്കര്‍ & ഫെയ്സ്സ് സ്കാനറില്‍ വിരല്‍ വച്ചു.
ഡോര്‍ തുറന്നു. ഞാന്‍ വിശാലമായ അകത്തളത്തിലേക്ക് കടന്ന് ചെന്നു.
“..വൈഗ്ഗ വൈ യൂ സോ ലേയ്റ്റ്…. ഷേര്‍ളി മാഡം കുറച്ച് നേരമായി തന്നെ അന്വേഷിക്കുന്നു….”. ഐഷാ പോക്കര്‍ എന്നോട് വിളിച്ച് പറഞ്ഞു. മാഡത്തിന്റെ പ്രൈവെറ്റ് സെക്രട്ടറിയാണ്. മഫ്ത ധരിച്ച സുന്ദരി കൊച്ച്.
“…തീസ്സീസ്സിന്റെ കുറച്ച് പേപ്പറുകള്‍ തയ്യാറാക്കാനുണ്ടായിരുന്നു…..”. നടക്കുന്നതിനിടയില്‍ ഐഷാ പോക്കറിനോട് പറഞ്ഞു. അവള്‍ തിടുക്കപ്പെട്ട് എന്നോടൊപ്പം വരുന്നുണ്ടായിരുന്നു.
കനത്ത ഇലട്രോണിക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ കഴിഞ്ഞേ മാഡത്തിനെ മുറിയിലേക്ക് കടക്കാന്‍ കഴിയൂ. അതെല്ലാം താണ്ടി മാഡത്തിന്റെ മുറിയിലേക്ക് ഞങ്ങള്‍ കടന്നു ചെന്നു.
മാഡം തിരക്കിട്ട് കബ്യൂട്ടറില്‍ എന്തോ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ കണ്ടതും മാഡം ഇരിക്കാന്‍ പറഞ്ഞു. വീണ്ടും എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നതിനിടയില്‍ മാഡം ഞങ്ങളുടെ നേര്‍ക്ക് തിരിഞ്ഞു.
“….ഐഷാ…..”.
“…യെസ്സ് മാഡം “. എന്നു പറഞ്ഞ് ഐഷ എഴുന്നേറ്റ് അടുത്തുള്ള ചുമരില്‍ ഘടിപ്പിച്ചീട്ടുള്ള സേഫിന്റെ രഹസ്സ്യ നബറില്‍ അമര്‍ത്തി.