ചീറ്റി തെറിക്കുന്ന ചെളിവെള്ളത്തിന്റെ ശബ്‌ദ്ധവും കാട്ടാനയുടെ ചിഹ്നം വിളിയും ആവേശം നിറക്കുന്ന പോരാട്ട വീര്യം നിറച്ചു. കാട്ടാനകളുടെ ഇടയില്‍ നിന്ന് സധൈര്യം ഞാന്‍ പുറത്ത് കടന്നു. റിവ്യൂ മീറ്ററില്‍ അപ്പോഴും പുറകേ വരുന്ന രണ്ട് ബൈക്കുകളുടെ വെളിച്ചം തിളങ്ങുന്നുണ്ടായിരുന്നു. ഹാലോജന്‍ ഫോഗ് ലാബിന്റെ വെളിച്ചത്തില്‍ അങ്ങു ദൂരേ ടാറിട്ട റോഡ് കാണാന്‍ സാദ്ധിച്ചു. ഞാനതിനെ ലക്ഷ്യമാക്കി പാഞ്ഞു. മറ്റു രണ്ടു ബൈക്കുകളും അല്‍പ്പം പുറകേ ആയിരുന്നു.
ടാറിട്ട റോഡിലേക്ക് വണ്ടിയെ ചാടിച്ച് കയറ്റി മുന്നോട്ട് കുതിച്ചു. ഇനി ഈ തെമ്മാടികളെ കൊണ്ടാനയിച്ച് മുന്നോട്ട് പോകുന്നതില്‍ വേറൊരു അപകടവും ഉണ്ട്. അത് മുന്നിലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റാണ്. സാധാരണ മാഡത്തിന്റെ എസ്റ്റേറ്റിന്റെയും കാടിന്റേയും അതിരിലുള്ള രഹസ്സ്യപാതയാണ് ഹൈവേയിലേക്ക് കടക്കാനായി ഉപയോഗിക്കാറുള്ളത്. മറ്റാരും കാണാതിരിക്കാനായി അത് തന്ത്രപൂര്‍വ്വം മറച്ചും വെച്ചീരുന്നു. പക്ഷേ ആ വഴി കാട്ടിലൂടെ ഉള്ള പാച്ചിലില്‍ കഴിഞ്ഞീരിക്കുന്നു. തിരിച്ചു പോയാല്‍ വിറളി പിടിച്ച കാട്ടാനക്കൂട്ടം നില്‍ക്കുന്നുണ്ടാകും. തുറസ്സായ സ്ഥലത്തില്‍ വെട്ടിച്ച്പോകുന്നത് പോലെ വീതി കുറഞ്ഞ റോഡിലൂടെ പോകാനെളുപ്പമല്ല. ഇനി മുന്നോട്ട് ഈ തെമ്മാടികളെ നയിച്ചു പോയാല്‍ ഫോറസ്റ്റുകാര്‍ പോലീസ്സിന് ഇന്‍ഫോം ചെയ്യും. ഒരു പെണ്ണിനെ കാടിന് നടുവില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന പേരില്‍ ഈ സംഭവം ഊതിപ്പെരുപ്പിച്ച് മുഖ്യധാര വാര്‍ത്തയില്‍ സ്ഥാനം പിടിച്ചാല്‍ ഞങ്ങളുടെ രഹസ്സ്യ നീക്കങ്ങളിലേക്ക് പലരും മണം പിടിച്ച് എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. പെട്ടെന്ന് എന്തെങ്കിലും ചെയ്തേ മതിയാകൂ.
ഞാന്‍ വണ്ടി അമര്‍ത്തി ബ്രേക്ക് ചെയ്തു. ഇരു ചക്രങ്ങള്‍ റോഡില്‍ ഉരഞ്ഞ് വലിയ ശബ്‌ദ്ധമുണ്ടാക്കി. റോഡിന്‍ കുറുകെ കാദറിക്കയുടെ സമ്മാനമായ റോയല്‍ എന്‍ഫീള്‍ഡ് ലൈറ്റിങ്ങിനെ നിര്‍ത്തി. അഞ്ഞൂറ് സീസിയിലധികമുള്ള ഉരുക്ക് എഞ്ചിന്റെ ശബ്‌ദ്ധം ചെറു കതിനകള്‍ പൊട്ടുന്ന ഉച്ചത്തില്‍ താളത്തില്‍ മുഴങ്ങി. ചവുട്ടി ഞാന്‍ ന്യൂട്ടറിലാക്കി സ്റ്റാഡിലിട്ട് ആ തെമ്മാടികളെ കാത്ത് ആ വിജനതയില്‍ ഒരു പുലികുട്ടിയുടെ വീറോടെ നിന്നു.
പൌരുഷമേറിയ എഞ്ചിന്റെ താളത്തില്‍ ലയിച്ചുകൊണ്ട് നില്‍ക്കുന്ന എന്റെ അരികിലേക്ക് ആ തെമ്മാടികളുടെ ബൈക്കുകളുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചമടുത്തു വന്നു. ആ ബൈക്കുകള്‍ അടുത്ത് വന്നു നിന്നു. അതിലൊരുത്തന്‍ ഞാന്‍ നേരത്തെ തൊഴിച്ച് വീഴ്ത്തിയ ഹിപ്പിയായിരുന്നു. മറ്റവന്‍ മൊട്ടതലയനും. ബൈക്കില്‍ നിന്ന് ഹിപ്പി ചാടി ഇറങ്ങി.
“..ഡീ…നീയങ്ങ് പോകാമെന്ന് വിചാരിച്ചഡീ….”. അടുത്തേക്ക് പായുന്നതിനിടയില്‍ ഹിപ്പി അലറി.