പാറയില്‍ ഉരഞ്ഞ് കിട്ടിയ ഘര്‍ഷണത്താല്‍ ഞാന്‍ ബാലന്‍സ്സ് വീണ്ടെടുത്ത് മരങ്ങള്‍ക്കിടയിലെ ഒരേ ഒരു ഞെരുങ്ങിയ വഴിയിലൂടെ അഭ്യാസിയേ പോലെ വണ്ടി സ്പീഡില്‍ പറത്തി. പുറകേ വരുന്ന ബൈക്കുകള്‍ മരത്തില്‍ ഇടിച്ച് തകരുന്ന ശബ്‌ദ്ധം എനിക്ക് വ്യക്തമായി കേഴ്ക്കാന്‍ സാദ്ധിച്ചു.
പെട്ടെന്നിതാ മുന്നില്‍ വിശാലമായ മൈതാനം. പക്ഷേ അവിടേക്ക് വണ്ടി തിരിഞ്ഞാല്‍ അതാപത്താണെന്നറിയാമെങ്കിലും മുന്നോട്ട് പോയേ മതിയാകു. തിരിക്കാനുള്ള സമയവും ഇല്ല. ഞാന്‍ ആക്സ്ലേറ്ററില്‍ ആഞ്ഞു തിരിച്ചു. വണ്ടി ചെറിയ വരമ്പ് ചാടികൊണ്ട് വായുവില്‍ പൊങ്ങി, അതിനോടൊപ്പം തെമ്മാടിക്കൂട്ടങ്ങളുടെ ബൈക്കുകളും പൊങ്ങുന്നതായി ശബ്‌ദ്ധം കൊണ്ട് തിരിച്ചറിഞ്ഞു. മുന്‍ടയര്‍ നിലത്തമര്‍ന്നപ്പോള്‍ വഴുതിപ്പോയ ബാലന്‍സ്സ് ഞോടിയിടയില്‍ വീണ്ടെടുത്തു. ഒപ്പം വന്ന പല ബൈക്കും ശരിയായി ലാന്‍ന്റ് ചെയ്യാത്തതിനാല്‍ കവണം മറഞ്ഞ വീഴുന്നത് തിരിഞ്ഞു നോക്കിയപ്പോള്‍ കാണാന്‍ സാദ്ധിച്ചു. കുറച്ച് മുന്നോട്ട് പോയി ഞാന്‍ റിവൂ മീറ്ററില്‍ നോക്കിയപ്പോള്‍ ഇപ്പോള്‍ വെറും രണ്ടു ബൈക്കുകള്‍ മാത്രം. ഞാന്‍ ആ വിശാലതയിലേക്ക് പാഞ്ഞു.
ഫോഗ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാനടുത്ത അപകടം മണത്തു. മുന്നില്‍ കാട്ടാനകൂട്ടം. കൂട്ടം കൂടി നില്‍ക്കുന്ന ആ കാട്ടാനകളുടെ ഇടയില്‍ കുട്ടിയാനകളേയും കാണാന്‍ സാദ്ധിച്ചു. കുട്ടിയാനകള്‍ ഉണ്ടെങ്കില്‍ അവ അപകടകാരികാളുമെന്നുറപ്പാണ്. വണ്ടിയുടെ ഇരബലില്‍ കാട്ടാനകള്‍ പലഭാഗത്തേക്കായി ചിഹ്നം വിളിച്ച് ചിതറിയോടാന്‍ തുടങ്ങി. ഇതിനിടയിലേക്ക് ഈ തെമ്മാടികൂട്ടത്തെ കൊണ്ടുപോകുന്നത് അവര്‍ക്ക് മരണം വരുത്തി വയ്ക്കുകയേ ഉള്ളൂ. എനിക്ക് ഇവരെ ഒരു പാഠം പഠിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കളി കാര്യമായിരിക്കുന്നു. ചിന്തിക്കാനും വണ്ടി തിരിക്കാനും നേരമില്ല. ചില കൊബന്‍മാര്‍ ഞങ്ങളുടെ നേര്‍ക്ക് പാഞ്ഞു വരുന്നുമുണ്ട്. മരണം എന്ന റിസ്ക്ക് എനിക്കും ഇവന്‍മാര്‍ക്കും സമാസമമല്ലേ എന്ന പുനര്‍ചിന്തയില്‍ ഞാന്‍ നിര്‍വ്വാഹമില്ലാത്തെ വണ്ടിയേ പായിച്ചു. വീറും വാശിയോടെ ആ രണ്ടു ബൈക്കുകളും.
പലഭാഗത്തേക്ക് ചിതറിയോടുന്ന കാട്ടാനക്കൂട്ടത്തിന്റെ ഇടയിലൂടെ സ്പീഡ് ഒട്ടും കുറക്കാതെ ഞാന്‍ പാഞ്ഞു. സത്യത്തില്‍ കാദറിക്ക പറഞ്ഞ മാതിരി എന്നില്‍ നിന്നും മരണ ഭീതി പൂര്‍ണ്ണമായും വിട്ടകന്നീരിക്കുന്നു. എന്തും സംഭവിക്കാവുന്ന എതു സാഹചര്യവും നേരിടാന്‍ എന്റെ ചിന്തകളും മനസ്സും സുസജ്ജമായിരിക്കുന്നു. ഞാന്‍ മറ്റൊരു പെണ്ണായി മാറിയത് പോലെ ഒരു തോന്നല്‍. കാഠിന്യമേറിയ ബാലകാല അനുഭവങ്ങളായിരിക്കും ഒരു പക്ഷേ എന്റെ മനസ്സിനെ ഇപ്പോള്‍ പാറ പോലെ ഉറച്ച തീരുമാനങ്ങളും അതിനോടൊത്ത് പോരാടാനും പ്രേരിപ്പിക്കുന്നത്. പായുന്ന കാട്ടാനക്കൂട്ടത്തിന്റെ ഈടയിലൂടെ വെള്ളവും മൂടി കിടക്കുന്ന പ്രതലത്തിലൂടെ ആവേശത്തോടെ വണ്ടി പറത്തി. ഇരു വശങ്ങളിലേക്കും