ഞാന്‍ കാലുകള്‍ നിലത്ത് അമര്‍ത്തി ചവിട്ടി ശക്തി സംഭരിച്ച് അവനെ പുറകിലോട്ട് തള്ളി. മലക്കം മറയാന്‍ പോയ അവനെ ചാടി വായുവില്‍ തിരിഞ്ഞ് ശക്തിയോടെ ഒരു കിക്ക് ചെയ്തു. കഴുത്തിലില്‍ പതിഞ്ഞ ആ കിക്കിന്റെ ആഘാതത്താല്‍ നിലവിളിച്ചുകൊണ്ട് മലര്‍ന്നടിച്ചവന്‍ പുറകോട്ട് വീണു.
“..ഡീ…”. എന്നു വിളിച്ച് കൂട്ടത്തിലൊരുവന്‍ എന്റെ നേര്‍ക്കടുത്തതും ഞാന്‍ മുന്നോട്ടാഞ്ഞ് കുനിഞ്ഞവന്റെ നാഭിക്ക് അമര്‍ത്തി ഇടി കൊടുത്തു. വയര്‍ പൊത്തികൊണ്ടവനും പുറകിലോട്ട് വീണു.
ഞെട്ടിതരിച്ച് നിന്ന ആ തെമ്മാടിക്കൂട്ടത്തെ മൊത്തത്തില്‍ പാളി നോക്കി. അവര്‍ എഴുപേരുണ്ട്. മൂന്നോ നാലോ സെക്കന്റുകളുടെ വിത്യാസം കിട്ടുകയാണെങ്കില്‍ എല്ലാത്തിനേയും നേരിടാം എന്നുള്ള അസാമാന്യ ധൈര്യം മനസ്സിലേക്ക് പാഞ്ഞു കയറി. പക്ഷേ സമയം വൈകുന്നു, അതും കൂടാതെ കോടമഞ്ഞും കൂടുന്നു. ഇവരോട് മല്ലിട്ട് സമയം കളയണ്ട എന്ന് മനസ്സരുളിയതിനാല്‍ നിലത്ത് വീണ് കിടക്കുന്ന രണ്ടിനേയും രൂക്ഷമായി നോക്കികൊണ്ട് വണ്ടിയില്‍ കയറി ഞാന്‍ കിക്ക് സ്റ്റാര്‍ട്ട് ചെയ്തു. മുരള്‍ച്ചയോടെ അഞ്ഞൂറ് സീസീ എന്‍ഞ്ചില്‍ മുരണ്ടു. ആക്സലേറ്ററില്‍ കൈകൊടുക്കുബോള്‍ മുരള്‍ച്ച വന്യമായി കതിന പൊട്ടുന്ന ശബ്‌ദ്ധത്താല്‍ പുറത്ത് വന്നു.
ചെറു ഭീകരത ആ അന്തരീക്ഷത്തില്‍ നിറച്ചുകൊണ്ട് ഞാന്‍ ആ പടകുതിരയെ റോഡരികിലേക്ക് ചാടിച്ചിറക്കി. വഴു വഴുപ്പുള്ള മണ്ണിലൂടെ മരങ്ങള്‍ക്കിടയിലൂടെ അതി സാഹസ്സമായ ഞാന്‍ വടിയോടിക്കുന്നതിനിടയില്‍ പുറകില്‍ നിന്ന് ആക്രോഷങ്ങള്‍ കേഴ്ക്കാമായിരുന്നു. അതിന് പുറകിലായി ആ ബൈക്കുകള്‍ സ്റ്റാര്‍ട്ടാകുന്ന ശബ്‌ദ്ധവും കേട്ടു.
തലയെടുപ്പോടെ മരങ്ങള്‍ തിങ്ങി നില്‍ക്കുന്നതിനിടയിലൂടെ വഴുവഴുപ്പുള്ള മണ്ണിലൂടെ ഞാന്‍ മോട്ടോര്‍ സൈക്കില്‍ പാഞ്ഞു. ഈ വഴിയില്‍ എന്തും സംഭവിക്കാം. പെട്ടെന്ന് കണക്ക് തെറ്റി മുന്നില്‍ മരം വന്നാല്‍ ഈ വഴുവഴുപ്പുള്ള മണ്ണില്‍ ബ്രേക്കിങ്ങ് പോലും അസാദ്ധ്യം. ഇതൊന്നും പോരാഞ്ഞ് എന്നെ ചെയ്സ്സ് ചെയ്ത് വരുന്ന എഴോളം വരുന്ന തെമ്മാടി കൂട്ടങ്ങളും.
ആ തെമ്മാടി കുട്ടങ്ങളുടെ ചില ബൈക്കുകള്‍ എന്നോടൊപ്പമെത്തി. അട്ടഹസ്സിച്ചുകൊണ്ടവര്‍ വീറോടെ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു.
കാദറിക്ക എനിക്ക് തന്നീട്ടുള്ള ട്രൈനിങ്ങില്‍ എപ്പോഴും പറയാറുള്ളത് എനിക്കോര്‍മ്മ വന്നു. സര്‍പ്രൈസ്സിങ്ങ് അറ്റാക്ക് ഇസ് ദ ബെസ്റ്റ് വേ ടു ഡീഫീറ്റ് എനിമീസ്സ്.