പക്ഷേ എന്റെ കാതുകളിലേക്ക് കുറേ മോട്ടോര്‍ ബൈക്കുകളുടെ ഇരബല്‍ കേട്ടു. അതടുത്ത് വരികയാണ്. ഓവര്‍ ജാക്കറ്റിനുള്ളിലെ പിസ്റ്റളില്‍ എന്റെ വിരലോടി. കാദറിക്കയോടെ മനസ്സില്‍ നന്ദി പറയാനും ഞാന്‍ മറന്നില്ല.
വളവ് തിരിഞ്ഞ് ആറോ എഴോ ബൈക്കുകള്‍ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നു. നാടുകാണാന്‍ ഇറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരാണെന്ന് തോന്നിയെങ്കിലും എന്റെ മനസ്സിലെ ഭയം അയഞ്ഞില്ല. ഞാന്‍ എന്റെ വണ്ടിക്കടുത്ത് തന്നെ മുട്ടി നിന്നു.
മരം വഴിയില്‍ കിടക്കുന്നത് കണ്ട ആ ബൈക്ക് സഞ്ചാരികള്‍ സ്പീഡ് കുറച്ചു. അധികം വൈകാതെ തന്നെ എന്റെ അരികിലായി അവര്‍ ബൈക്കുകള്‍ നിര്‍ത്തി.
“…ചതിച്ചല്ലോ…ബ്രോ….ദേ മരം….” അതിലൊരുത്തന്‍ മറ്റുള്ളവരേ നോക്കി പറഞ്ഞു.
“..ഡാര്‍ക്ക് സീനായല്ലോ മച്ചാനേ…..”. ഒരു ഹിപ്പിയേപോലെ ഇരിക്കുന്നവന്‍ കൂട്ടാളികളോടായി പറഞ്ഞുകൊണ്ട് എന്റെ നേര്‍ക്ക് വശപിശക് നോട്ടം നോക്കി.
ശത്രുക്കളല്ലായെന്നുള്ള തിരിച്ചറിവ് എനിക്ക് മനസ്സിലായതോടെ എന്റെ മനസ്സില്‍ ആശ്വാസം ചെറുകാറ്റെന്ന പോലെ ഒഴുകിയെത്തി.
“…ഹാ ഇനി എന്തു ചെയാം….എന്തായാലും നല്ല അമറന്‍ സ്ഥലം…”. എന്നു പറഞ്ഞ് കൂട്ടത്തിലൊരുവന്‍ ടിന്‍ ബിയര്‍ പൊട്ടിച്ച് വായയിലേക്ക് ചേര്‍ത്തു.
വൈകുന്നതിനെ കുറിച്ച് എന്റെ മനസ്സില്‍ സമയമാകുന്ന ഘടികാരം ഓര്‍മ്മിപ്പിച്ചു. മരത്തിന്റെ സൈഡിലൂടെ ചെറിയ ചെകുത്തായ ഭാഗത്തുകൂടി പോയാല്‍ തിരിച്ച് റോഡിലേക്ക് തന്നെ കടക്കാം എന്നെനിക്ക് മനസ്സിലായി. ഞാന്‍ റോഡിനരികിലേക്ക് നടന്ന് നന്നായി ഒന്ന് വീക്ഷിച്ചു. ശരിയാണ് ഇതിലേ പോയാല്‍ തിരികെ മുന്നിലെ റോഡിലേക്ക് കയറാം എന്നു മനസ്സില്‍ തോന്നി.
“..നല്ല കാടല്ലേ….”. ആ ഹിപ്പിപോലുള്ളവന്‍ എന്റെ അടുത്ത് വന്ന് ദൂരേക്ക് നോക്കികൊണ്ട് പറഞ്ഞു.
ഞാനതിന് മറുപടി പറഞ്ഞില്ല. എന്റെ കണ്ണും മനസ്സും പോകാനുള്ള വഴി അതിസൂക്ഷ്മായി വീക്ഷിക്കുകയായിരുന്നു. ഇതിനിടയില്‍ ആ ഹിപ്പിയുടെ കൈവിരലുകള്‍ എന്റെ നിതംബത്തിലൂടെ ഇഴയാന്‍ തുടങ്ങി. എന്റെ മാംസത്തില്‍ അവന്‍ അമര്‍ത്തിയപ്പോള്‍ എനിക്ക് ദ്വേഷ്യം പുകഞ്ഞ് വന്നു.
“..കയ്യെടുക്കടാ….”. ഞാന്‍ ശബ്‌ദ്ധം അധികം ഉയര്‍ത്താതെ പറഞ്ഞു.
“..ഒരു കയ്യല്ലേ….അതവിടെ ഇരിക്കട്ടേ….”. അവന്റെ ചുണ്ടില്‍ ഒരു വഷള ചിരി വിരിഞ്ഞു.