പഴയ ജീപ്പിന്റെ ബോണറ്റ് തുറന്ന് ഉള്ളിലേക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു. ഈ കാഴ്ച്ചയില്‍ വണ്ടികളിലേ മാറ്റമുണ്ടാകാറുള്ളു ആളുടെ പോസ്സ് പലപ്പോഴും ഇതു തന്നെയായിരിക്കും.
“..ആ വൈഗ കുട്ടി വന്നോ….”.
“..കാദറിക്ക ഞാന്‍ എന്റെ വണ്ടിയില്‍ പോയാല്‍ പോരേ….”. എന്റെ വോക്സ്സ് വാഗണ്‍ പോളോയെ നൊക്കി പറഞ്ഞു.
“…എയ്…വൈഗകുട്ടിക്ക് ഒരു മുറ്റ് സാധനം ഞാന്‍ റെഡിയാക്കീട്ടുണ്ട്…..”.
ഞാന്‍ അല്‍ഭുതത്തോടെ കാദറിക്കയേ നോക്കി. കാദറിക്ക അടുത്ത് കിടക്കുന്ന എന്റെ കാറിന്റെ ബോണറ്റിലേക്ക് ചൂണ്ടി കാണിച്ചു. ഞാന്‍ ആകാംക്ഷയോടെ അവിടേക്ക് നോക്കി. അവിടെ ഒരു റൈഡിങ് ജാക്കറ്റും അതിനോടനുബന്ധിച്ച സാധനങ്ങളും കിടക്കുന്നു കിടക്കുന്നു.
“…ഇതൊക്കെ മോളൊന്നിട്ടേ…കാദറിക്ക ഒന്ന് കാണട്ടേ….”.
“…ഉം…”.
ഞാന്‍ അത് ഒരോന്നായി അണിഞ്ഞു. കയ്യില്‍ ഗ്ലൌസ്സും ഇട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു പൌരുഷം കൈവരിച്ച ഒരു അനുഭൂതിയുണ്ടായി. കാദറിക്ക എന്നേ തന്നെ ഇമവെട്ടാതേ നോക്കി നിന്നു. ആ കണ്ണുകളില്‍ നിന്ന് ഒരു ജേഷ്ഠന്റേയോ അല്ലെങ്കില്‍ ഒരു പിതാവിന്റേയോ സ്നേഹം നിറഞ്ഞ് തുളുബുന്നുണ്ടായിരുന്നു.
“…വാ…..” എന്ന് പറഞ്ഞ് കാദറിക്ക മുന്നോട്ട് നടന്നു. ഞാന്‍ പുറകേയും.
കാദറിക്ക എതോ ഒരു ടൂ വീലറിനെ മൂടിയിട്ട ടാര്‍പായ ആവരണം വലിച്ചു മാറ്റി. നല്ല പ്ലൈറ്റിങ്ങില്‍ തിളക്കമുള്ള ഒരു ബുള്ളറ്റ്.
“…വൈഗ….കണ്ടാ അവന്റെ ലുക്ക് കണ്ടാ….ഇത് നയന്റീ ഫൈവ് മോഡല്‍…റോയല്‍ എന്‍ഫീള്‍ഡ് ലൈറ്റിനിങ്ങ് 535 സീസി…ഇപ്പോ ഈ മോഡല്‍ ആന്റിക്ക് പീസാ…..”
“….കൊള്ളാലോ….കാദറിക്ക…..”. കാദറിക്ക നീട്ടിയ ചാവി വാങ്ങി കീ ഹോളിലിട്ട് പറഞ്ഞു.
“….എഞ്ചിന്‍ നല്ല പവ്വറാക്കീക്കണ്…വൈഗമോള്‍ സൂക്ഷിച്ചോടിക്കണം…..”.
“…എന്താ കാദറിക്ക….ഒരു പേടി പോലേ….കാദറിക്കയുടെ ട്രൈനിങ്ങ് കഴിഞ്ഞവളല്ലേ ഞാന്‍…..ങേ…”.
“…സൂക്ഷിക്കണം വൈഗ….നീ കൂടുതല്‍ സൂക്ഷിക്കണം…..”.
“…..യെസ്സ് കാദറിക്ക….”.