അവിടെ ചെന്ന് സുരേന്ദ്രൻ മാഷിനെ കണ്ടു.. അവിടെ ഡ്രൈവിംഗ് പഠിക്കാൻ കുറെ ആൾകാർ ഉണ്ടായിരുന്നു.
വണ്ടിയിൽ കയറി അടുത്തുള്ള ചെറിയ റോഡുകളിലൂടെയൊക്കെ വണ്ടിയിൽ ഇരിക്കുന്ന മിക്ക ആൾക്കാരുടെ കയ്യിലും
സ്റ്റിയറിങ് കൊടുത്തു
രണ്ടുമൂന്നുപേരൊക്കെ നല്ലപോലെ ഓടിച്ചു.. ചിലർക്ക് നല്ലപേടി.
എല്ലാവരുടെയും ഊഴം കഴിഞ്ഞു
ഇനി മനുവാണ്..
ആശാൻ പറഞ്ഞപോലെയൊക്കെ അവനു ചെയ്തു കൂടുതൽ നേരമൊന്നും ഓടിക്കാനോ ഒന്നും അവനു കൊടുത്തില്ല.!!
പന്ത്രണ്ടു മണികഴിഞ്ഞപ്പോൾ അന്നത്തെ പഠിത്തമൊക്കെ കഴിഞ്ഞു.
എല്ലാവരും പോയി
ആശാനോട് പറഞ്ഞിട്ട് മനു ഇറങ്ങിയപ്പോൾ
ആശാൻ:- മനു….
മനു :- മ്മ്””” എന്താ ആശാനേ.????
ആശാൻ:- നാളെ മുതൽ നീ ഉച്ചയ്ക്ക് വന്ന മതി
രാവിലെ ആള് ഒരുപാടു ഉണ്ട്.
നിനക്ക് പെട്ടന്ന് പഠിക്കാനും പറ്റില്ല.
മനു:- ശരി ഉച്ചയ്ക്ക് വരാം.!!!