കഞ്ഞിക്കുഴി ദേശത്തിന് വടക്കായി കോണത്തുക്കുന്ന്‍ എന്നൊരു മലയോര ഗ്രാമപ്രദേശം കറപ്പുണ്ണി എന്നൊരു
ഗോത്രത്തലവന്റെ ഭരണത്തിനു കീഴില്‍ ആയിരുന്നു. ജനങ്ങളുടെ ഭാഷ മണിപ്രവാളവും ഭാഷാപ്രയോഗങ്ങള്‍ അധികവും ജനനേന്ദ്രിയങ്ങളുടെ പേരുകളാല്‍ സമ്പുഷ്ടവുമായിരുന്നു. കോണത്തുകുന്നിനപ്പുറം കാക്കൂട് എന്ന നിബിഡ വനപ്രദേശമായിരുന്നു. ഗോത്രവര്‍ഗ്ഗങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന വിചിത്രാചാരങ്ങള്‍ പലതുണ്ടല്ലോ. അതിനെ കുറിച്ച് പഠിക്കാന്‍ പോവുന്നവര്‍ സാധാരണ ചിരിച്ചു ചാവുകയായിരുന്നു പതിവ്. ബ്ലാക്കുണ്ണി ഭരിക്കുന്ന ഈ ഗോത്രത്തിലെ
ഒരാചാരം ഇങ്ങനെയായിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ വരനും വധുവും വിവസ്ത്രരായി
കാട് കയറണം. ഒരാഴ്ച കാട്ടില്‍ കഴിഞ്ഞ ശേഷം തിരിച്ചുവരുന്നേരം അവരെ സ്വീകരിച്ചു വീട്ടില്‍ കയറ്റുന്നതായിരിക്കും. ഗോത്രത്തിന്റെ ജനസംഖ്യ നിയന്ത്രിച്ചു നിര്‍ത്തുന്നത് ഈ ആചാരം ആണത്രേ. പോയതില്‍
പലതും പലതരം മൃഗങ്ങള്‍ക്ക് ഭക്ഷണമാകയാല്‍ തിരിച്ചു വരാറില്ല പോലും.